സൈഡ്‌ലൈനിൽ പെൺകുട്ടികൾ, ചരിത്രം കുറിക്കാന്‍ റഷ്യന്‍ ലോകകപ്പ്

russian-girls
SHARE

ബോള്‍ ത്രോവേഴ്സായി പെണ്‍കുട്ടികളെ രംഗത്തിറക്കി  ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ് റഷ്യന്‍ ലോകകപ്പ്. ഉദ്ഘാടനമല്‍സരത്തില്‍ തന്നെ സൈഡ്‌ലൈനില്‍ പെണ്‍കുട്ടികളുണ്ടാകും 

വിപ്ലവങ്ങളുടെ നാട്ടില്‍ മറ്റൊരു വിപ്ലവത്തിനും തുടക്കമാകുന്നു. പുരുഷലോകകപ്പില്‍ ഇനി വെള്ളവരയ്ക്കപ്പുറം  നിന്ന് പന്തെറിഞ്ഞു നല്‍കാന്‍ പെണ്‍കുട്ടികളും. റഷ്യയിലെ ടാര്‍ടാര്‍സ്റ്റനിലുള്ള ഫുട്ബോള്‍ ടീമിെല താരങ്ങളെയാണ് ബോള്‍ത്രോവേഴ്സായി തിരഞ്ഞെടുത്തത്. റഷ്യന്‍ ഫുട്ബോള്‍ ടീം അധികൃതര്‍ പ്രത്യേകപരിശീലനം നല്‍കിയാണ് 14 പേരെ തിരഞ്ഞെടുത്തത്. 

ലോകകപ്പ് വേദികളിലൊന്നായ കസാന്‍ നഗരത്തില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള എഗ്രീസ് എന്ന കൊച്ചുനഗരത്തിലുള്ളവരാണ് പെണ്‍കുട്ടികള്‍ . ലോകകപ്പിന്റെ ഭാഗമാകാന്‍ പോകുന്നുവെന്ന് ഇവര്‍ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ആകെ ഒരേയൊരു സങ്കടംമാത്രം പന്ത് കാലുകൊണ്ട് തട്ടാന്‍ പറ്റില്ലല്ലോ

MORE IN SPORTS
SHOW MORE