
അയല്‍ക്കാരുടെ ലോകകപ്പ് മോഹങ്ങള്‍ തകര്‍ത്ത് ഗ്രൂപ് ചാംപ്യന്മാരായി ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിലേയ്ക്ക്. വെയില്‍സിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്പിച്ചു. മാര്‍ക്കസ് റാഷ്ഫോഡ് ഇരട്ടഗോളുകള്‍ നേടി. പ്രീക്വാര്‍ട്ടറില്‍ സെനഗലാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
ഒന്നരമിനിറ്റിനിടെ രണ്ടുതവണ വെല്‍ഷ് പ്രതിരോധം തകര്‍ത്ത് ബ്രിട്ടീഷ് പോര് ജയിച്ച് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിലേയ്ക്ക്. അദ്യപുകുതിയില് തുലച്ച അവസരങ്ങള്‍ക്ക് പരിഹാരമെന്നോണം റാഷ്ഫോഡിന്റെ ഫ്രീകിക്ക്. തൊട്ടുപിന്നാലെ ബെന്‍ ഡേവിസില്‍ നിന്ന് പന്ത്കവര്ന്ന് റാഷ്ഫോഡ് തുടക്കമിട്ട നീക്കം ഫില്‍ ഫോഡന് വലയിലാക്കി റാഷ്ഫോഡിന്റെ രണ്ടാം ഗോള്‍ ലോകകപ്പ് ചരിത്രത്തിലെ ഇംഗ്ലണ്ടിന്റെ നൂറാം ഗോള്‍കൂടിയായി.
ബെല്ലിങവും ഫോഡനുമുള്പ്പെടുന്ന ഇംഗ്ലീഷ് യുവനിരയുടെ വേഗതയ്ക്കൊപ്പം നില്ക്കാന് വെയില്‍സ് പാടുപെട്ടു. രണ്ടുഗോള്‍ വഴങ്ങിയശേഷം നടത്തിയ ഒന്നുരണ്ട് നീക്കങ്ങളിലൊതുങ്ങി വെയിസിന്റെ മല്‍സരചിത്രം
64 വര്‍ഷത്തിന് ശേഷം ലോകകപ്പിനെത്തിയ വെയില്‍സ് ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരിയി പുറത്തേയ്ക്ക്. വെയില്‍സിന്റെ ഗരത് ബെയില്‍ യുഗത്തിന് കൂടി അവസാനമായി