
ഗ്രൂപ്പ് എയിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ഇക്വഡോറിനെ 2-1ന് തോല്പിച്ചാണ് സെനഗല്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. 2002ന് ശേഷം ആദ്യമായാണ് സെനഗല്‍ ഗ്രൂപ്പ് ഘട്ടം പിന്നിടുന്നത്. ഖത്തറില്‍ തോറ്റുതുടങ്ങിയ ആഫ്രിക്കന്‍ ചാംപ്യന്മാര് ലാറ്റിനമേരിക്കന്‍ വീര്യത്തെ മറികടന്ന് രണ്ടുപതിറ്റാണ്ടിന് ശേഷം പ്രീക്വാര്‍ട്ടറിലേയ്ക്ക്. സമനിലപോലും ഇക്വഡോറിനെ പ്രീക്വാര്ട്ടറിലെത്തുക്കുമായിരുന്ന മല്‍സരത്തില്‍ പെനല്‍റ്റിയിലൂടെ ആദ്യപകുതി അവസാനിക്കും മുമ്പ് സെനഗല്‍ മുന്നിലെത്തി.
ഊര്‍ജം നഷ്ടമായവരെപ്പലെ മൂന്നാം മല്‍സരത്തില്‍ കളത്തിലലഞ്ഞ ഇക്വഡോറിനായി കോര്‍ണറില്‍ നിന്നുലഭിച്ച അവസരം മുതലാക്കി മോയിസസ് കസെഡോയുടെ സമനില ഗോള്‍
ഗോളാഘോഷത്തിന്റെ ആരവത്തിനായുസുണ്ടായിരുന്നത് വെറും മുന്നുമിനിറ്റ്. ഏഷ്യന്‍ മണ്ണിലെ ആഫ്രിക്കന്‍ കുതിപ്പെന്ന 2002ലെ ചരിത്രം ആവര്‍ത്തിച്ച് കലിഡൂ കോലിബാലിയുടെ വിജയഗോള്‍