ഡി ഗ്രൂപ്പില്‍ അവശേഷിക്കുന്നവര്‍ക്കിന്ന് നിര്‍ണായക മല്‍സരം

group-d-
SHARE

ഫ്രാന്‍സ് നിലസുരക്ഷിതമാക്കിയ ഡി ഗ്രൂപ്പില്‍ അവശേഷിക്കുന്നവര്‍ക്കിന്ന് നിര്‍ണായക മല്‍സരം.  പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഓസ്ട്രേലിയയും ഡെന്‍മാര്‍ക്കുമിറങ്ങുമ്പോള്‍, ഫ്രാന്‍സിനെ വന്‍മാര്‍ജിനില്‍ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടറിലെത്തുകയെന്നത് തുണിസ്യയ്ക്ക് അപ്രാപ്യമാണ്.  

ആദ്യം പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചവരാണ് നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ്. ഓസ്ട്രേലിയ– ഡെന്‍മാര്‍ക്ക് മല്‍സരത്തിലെ ജേതാക്കള്‍ക്ക് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി അവസാന 16ല്‍ എത്താം.  തുലോം തുച്ഛമാണ് തുണീസ്യയുടെ സാധ്യത. അത് ഓസ്ട്രേലിയ ഡെന്‍മാര്‍ക്കിനോട് പരാജയപ്പെട്ടാല്‍ മാത്രം, വന്‍മാര്‍ജിനില്‍  ഫ്രാന്‍സിനെ തോല്‍പ്പിച്ച് തുണിസ്യയ്ക്ക് നോക്കൗട്ടിലെത്താം. അതിന് സാധ്യതയില്ലെന്ന് മാത്രമല്ല, ലക്ഷ്യം അപ്രാപ്യവുമാണ്. അതിനാല്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാകാനുള്ള തീവ്ര പ്രയത്നം ഡെന്‍മാര്‍ക്കും, ഓസ്ട്രേലിയയും പുറത്തെടുക്കും. ഏറെക്കുറെ തുല്യശക്തികളാണ് ഇരുകൂട്ടരും. ഇരുവരും ഫ്രാന്‍സിനോട് തോറ്റു. രണ്ടുമല്‍സരം വീതം പൂര്‍ത്തിയായപ്പോള്‍ 6പോയിന്റുമായി ഫ്രാന്‍സ് ഗ്രൂപ്പില്‍ ഒന്നാമതാണ്. ഓസ്ട്രേലിയക്ക് മൂന്നുപോയിന്റും, ഡെന്‍മാര്‍ക്കിന് ഒരു പോയിന്റുമാണുള്ളത്.

MORE IN FIFA WORLD CUP QATAR 2022
SHOW MORE
Loading...