
മലപ്പുറത്ത് പൊക്കം കുറഞ്ഞവരുടെ ലോകകപ്പ് ഫുട്ബോള്‍ ആവേശം. അര്‍ജന്റീന, ബ്രസീല്‍ ടീമുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞാണ് ഇരു ടീമുകളായി മൈതാനം നിറഞ്ഞു കളിച്ചത്. സിനിമ താരങ്ങളും കളിയുടെ ഭാഗമായി.
ഖത്തറിലെ മൈതാനങ്ങള്‍ പോലെ വാശിയായിരുന്നു മലപ്പുറം കോട്ടപ്പടി മൈതാനത്തും. പൊക്കക്കുറവ് കുറവേ അല്ലെന്ന് തെളിയിക്കുകയായിരുന്നു താരങ്ങള്‍. സിനിമ, മിനി സ്ക്രീന്‍ താരം സൂരജ് തേലക്കാടും ഉയരം കുറഞ്ഞവരുടെ ഒളിമ്പിക്സില്‍ പങ്കെടുത്ത ആകാശ് മാധവനുമെല്ലാം മല്‍സരിച്ചു കളിച്ചു.14 ജില്ലകളില്‍ നിന്നും ഫുട്ബോള്‍ ആവേശം പങ്കു വയ്ക്കാന്‍ താരങ്ങളെത്തിയിരുന്നു. ഭൂരിഭാഗം അര്‍ജന്റീനന്‍ താരങ്ങളും മെസിയുടെ വേഷത്തിലും ബ്രസീല്‍ താരങ്ങള്‍ നെയ്മറുടെ വേഷത്തിലുമായിരുന്നു കളം നിറഞ്ഞത്. മലപ്പുറത്തെ വേയ്ക്കപ്പ് അക്കാദമിയാണ് ഉയരം കുറഞ്ഞവര്‍ക്ക് ഫുട്ബോള്‍ പരിശീലനത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത്.