വെറും 132 സെക്കന്റ് മാത്രം; മാധ്യമങ്ങൾക്കു മുൻപിൽ അസ്വസ്ഥനായി സിആർ 7

ronaldowb
SHARE

ചരിത്രം കുറിച്ച ലോകകപ്പിലെ ആദ്യമത്സര ശേഷം നടത്തിയ വാർത്താ സമ്മേളനം അതിവേഗം മതിയാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. വാർത്താ സമ്മേളനം നീണ്ടു നിന്നത് വെറും 2 മിനുട്ടും 12 സെക്കന്റും മാത്രം. ഘാനയ്ക്കെതിരായ മത്സരത്തലേന്നും മാധ്യമങ്ങളെ ഒഴിവാക്കിയിരുന്നെങ്കിലും മാൻ ഓഫ് ദ മാച്ച് ബഹുമതി കിട്ടിയതോടെ മാധ്യമങ്ങളെ കാണാതെ നിവൃത്തിയില്ലാതെ വന്നതോടെയാണ് റൊണാൾഡോ പ്രസ് കോൺഫറൻസിയെത്തിയത്. മാഞ്ചസ്റ്റർയുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചതിനെക്കുറിച്ച് നിരന്തരം ചോദ്യങ്ങളുയർന്നതോടെ താരം അസ്വസ്ഥനായി.  അത് അടഞ്ഞ അധ്യായമാണെന്നും താരം പറഞ്ഞു. 

കോച്ച് എറിക് ടെന്‍ ഹാഗും ക്രിസ്റ്റ്യാനോയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ നേരത്തെയും വാർത്തയായിരുന്നു.  ക്ലബ് വിടാന്‍ താരം  താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കോച്ചും ക്ലബും ഇതിന് അനുവദിച്ചിരുന്നില്ല. ലോകകപ്പിൽ ചരിത്ര നേട്ടം സ്വന്തമാക്കിയാണ് ആദ്യമത്സരത്തിൽ വിജയം കുറിച്ചത്. തുടർച്ചയായി അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ആണ് സിആര്‍ 7 സ്വന്തമാക്കിയത്.

MORE IN SPORTS
SHOW MORE