കിക്കെടുക്കാൻ റാഫിന്യ, ഇരുട്ടിലായി സ്റ്റേഡിയം, നിമിഷനേരം ആശങ്ക

New Project (2)
SHARE

ഖത്തർ ലോകകപ്പ് പോരാട്ടത്തിനിടെ സ്റ്റേ‍‍ഡിയം ഇരുട്ടിലായി. 974 സ്റ്റേ‍‍ഡിയത്തിൽ നടന്ന ഗ്രൂപ്പ് ജി യിലെ ബ്രസീൽ സ്വിറ്റ്സര്‍ലന്റ് മത്സരത്തിനിടെയാണ് സ്റ്റേഡിയത്തിലെ ലൈറ്റുകൾ കണ്ണടച്ചത്. താരങ്ങളും കാണികളും ഇരുട്ടിലായതോടെ ആശങ്ക നിറഞ്ഞു. തൊട്ടടുത്ത നിമിഷം ലൈറ്റ് തെളിഞ്ഞ് മത്സരം പുനരാരംഭിച്ചു. 

മത്സരത്തിന്റെ 44-ാം മിനിറ്റിൽ സ്വിറ്റ്സര്‍ലന്റിനെതിരെ കോർണര്‍ കിക്കെടുക്കാൻ ബ്രസീൽ താരം റാഫിന്യ എത്തിയപ്പോയായിരുന്നു സംഭവം. ലോകകപ്പ് മത്സരങ്ങൾക്കിടെ ലൈറ്റുകൾ ഓഫാകുന്നത് ആദ്യമായാണ്. 

മത്സരത്തിൽ സ്വിറ്റ്സർലന്റിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ബ്രസീല്‍ പ്രീക്വാർട്ടർ ഉറപ്പിച്ചു. 84-ാം മിനിറ്റിൽ കാസമിറോയാണ് ബ്രസീലിന് വേണ്ടി ഗോൾ നേടിയത്. വിജയത്തോ‍ടെ ആറു പോയിന്റുമായി ബ്രസീൽ ഗ്രൂപ്പ് ജി യിൽ ഒന്നാം സ്ഥാനത്താണ്.

MORE IN SPORTS
SHOW MORE