
ഗ്രൂപ്പ് ചാംപ്യന്മാരായി പ്രീ ക്വാര്‍ട്ടറിലെത്താന്‍ നെതര്‍ലന്‍ഡ്സ് ഖത്തറിനെ നേരിടും. ആദ്യ രണ്ട് മല്‍സരങ്ങള്‍ തോറ്റ ആതിഥേയരായ ഖത്തര്‍ നോക്കൗട്ട് കാണാതെ പുറത്തായിരുന്നു.
നെതര്‍ലന്‍ഡ്സിന് ഇന്ന് കാര്യങ്ങള്‍ എളുപ്പമാണ്. ആദ്യ രണ്ട് മല്‍സരങ്ങള്‍ തോറ്റ് ലോകപ്പില്‍ നിന്ന് പുറത്തായ ആതിഥേയരെ തോല്പിച്ചാല് ഗ്രൂപ്പ് ചാംപ്യന്മാരായി പ്രീ ക്വാര്‍ട്ടറിലെത്താം. ആദ്യ മല്‍സരത്തില്‍ സെനഗലിനെ തോല്‍പ്പിച്ച ഡച്ച് പടയ്ക്ക് രണ്ടാം മല്‍സരത്തില്‍ ഇക്വഡോറിനോട്് സമനില വഴങ്ങേണ്ടി വന്നു. മറ്റ് ഗ്രൂപ്പുകളിലെ പോലെ വലിയ അനിശ്ചിതത്വമില്ല ഈ ഗ്രൂപ്പില്‍. ആതിഥേയ രാജ്യമെന്ന നിലയില്‍ മാത്രം ലോകകപ്പിന് യോഗ്യത നേടിയ ഖത്തറിന് ടൂര്‍ണമെന്റില്‍ ഒന്നും ചെയ്യാനായിട്ടില്ല. ഇക്വഡോറിനോടും സെനഗലിനോടും തോറ്റ ഖത്തറിന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ എന്തെങ്കിലും ചെയ്യാനുള്ള അവസാന അവസരമാണിന്ന്. ഗ്രൂപ്പ് ചാംപ്യന്‍ പട്ടം ലക്ഷ്യം വച്ചിറങ്ങുന്ന നെതര്‍ലന്‍ഡ്സിനോട് ഖത്തറിന് എത്രകണ്ട് പിടിച്ചുനില്‍ക്കാനാകുമെന്നതാണ് സര്‍പ്രൈസ്. മികച്ച ഡിഫന്സുമായെത്തുന്ന നെതല്ലന്ഡ്സിന് സമനില നേടിയാല്‍ തന്നെ പ്രീ ക്വാര്‍ട്ടറിലെത്താം. ഗ്രൂപ്പില്‍ നാല് പോയിന്റുള്ള നെതര്‍ലന്‍ഡ്സിന് ഇന്ന് ജയിച്ചാല്‍ ഏഴുപോയിന്റാകും. സമനിലയാണെങ്കില്‍ അഞ്ച് പോയിന്റും. പക്ഷേ ഗ്രൂപ്പ് ചാംപ്യന്മാരാകണമെങ്കില് നെതര്‍ലന്‍ഡ്സിന് ജയം തന്നെ വേണം