സ്പെയിന്‍–ജര്‍മനി ആവേശപ്പോരാട്ടം സമനിലയിൽ; മരണഗ്രൂപ്പിൽ ഇനി മരണപ്പോര്

Jamal-Musiala-controls-the-
SHARE

ലോകകപ്പില്‍ സ്പെയിന്‍–ജര്‍മനി മല്‍സരം സമനിലയില്‍. സ്പെയിനിനായി അല്‍വാരോ മൊറാട്ടയും ജര്‍മനിക്കായി ഫുള്‍ക്രുഗും ഗോള്‍ നേടി. സമനിലയായതോടെ ഗ്രൂപ്പിലെ അവസാന മല്‍സരം ഇരുടീമുകള്‍ക്കും നിര്‍ണായകമായി.

പ്രതിരോധക്കരുത്തില്‍ ജര്‍മനിയും പാസിങ്ങ് ഗെയിമിന്‍റെ വശ്യതയില്‍ സ്പെയിനും . ഒടുവില്‍ അവസാന മിനിട്ടുകളിലെ തകര്‍പ്പന്‍ പ്രകടനം  ജര്‍മനിക്ക് സമ്മാനിച്ചത് സമനിലയും ലോകകപ്പില്‍ ജീവശ്വാസവും. ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കും ലഭിച്ച അവസരങ്ങളൊന്നും ഗോളിലേക്കെത്തിയില്ല. 40–ാം മിനിട്ടില്‍ അന്‍റോണിയോ റൂഡിഗര്‍ സ്പാനിഷ് വലയില്‍ പന്തെത്തിച്ചെങ്കിലും വാര്‍ പരിശോധനയ്ക്ക് ശേഷം റഫറി ഓഫ്സൈഡ് വിളിച്ചു. 

സ്പെയിന്‍ കാത്തിരുന്ന ഗോള്‍ എത്തിയത് 62–ാം മിനിട്ടില്‍. ജോര്‍ഡി ആല്‍ബയുടെ അളന്നുമുറിച്ച ക്രോസില്‍ അല്‍വാരോ മൊറാട്ടയുടെ ഫിനിഷിങ്ങ്. ലോകകപ്പില്‍ താരത്തിന്‍റെ രണ്ടാം ഗോള്‍. 73–ാം മിനിട്ടില്‍ മുസിയാലക്ക് കിട്ടിയ അവസരം സ്പാനിഷ് ഗോളി സ്മോണ്‍ രക്ഷപെടുത്തിയതിനു പിന്നാലെ 83–ാം മിനിട്ടില്‍ മുസിയാലയുടെ തന്നെ പാസില്‍ ഫുള്‍ക്രുഗിന്‍റെ വക ജര്‍മനിയുടെ സമനിലഗോള്‍. സമനിലയോടെ ഇരുടീമുകള്‍ക്കും അവസാന മല്‍സരം നിര്‍ണായകമായി. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ജര്‍മനിക്ക് കോസ്റ്റാറിക്കയും സ്പെയിനിന് ജപ്പാനുമാണ് എതിരാളികള്‍.

  

FIFA World Cup 2022, Spain vs Germany Match Results

MORE IN BREAKING NEWS
SHOW MORE