
ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിന് വിജയത്തുടക്കം. സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കാനറികള്‍ തകര്‍ത്തത്. ബ്രസീലിനായി റിച്ചാര്ലിസണ് ഇരട്ടഗോള്‍ നേടി. സെര്‍ബിയന്‍ പ്രതിരോധം തകര്‍ത്തെറിഞ്ഞ് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ബ്രസീലിന്റെ വിജയഗാഥ. ഇരട്ടഗോളുകളുമായി റിച്ചാര്ലിസണ് തിളങ്ങിയപ്പോള്‍ തുടര്‍വിജയങ്ങളുടെ പകിട്ടുമായി ലോകകപ്പിനെത്തിയ സെര്‍ബിയയ്ക്ക് മറുപടിയുണ്ടായിരുന്നില്ല. ആദ്യപകുതിയില്‍ ലഭിച്ച ഗോളവസരങ്ങളൊന്നും ലക്ഷ്യത്തിലെത്തിക്കാനാകാതിരുന്ന ബ്രസീലിയന്‍ മുന്നേറ്റ നിര ഒടുവില്‍ സെര്‍ബിയന്‍ പ്രതിരോധം തകര്‍ത്ത് 62–ാം മിനിട്ടില്‍.
ആദ്യഗോളിന്റെ ആരവം കെട്ടടങ്ങും മുന്‍പേ വീണ്ടും റിച്ചാര്ലിസന്. വിനിഷ്യൂസിന്റെ പാസില്‍ ബോക്സിനകത്തുനിന്ന് റിച്ചാര്‍ലിസന്റെ അതിമനോഹരമായ ബൈസിക്കിള്‍ കിക്ക്. ഖത്തര്‍ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന്. തിരിച്ചടിക്കാനുള്ള സെര്‍ബിയന്‍ ശ്രമങ്ങളെ ബ്രസീല്‍ പ്രതിരോധം വരിഞ്ഞുകെട്ടി. അര്‍ജന്റീനയടക്കമുള്ള ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്കെല്ലാം ആദ്യ റൗണ്ട് പോരാട്ടത്തില്‍ വിജയം അകന്നുനിന്നപ്പോള്‍ ബ്രസീലിന് ഖത്തറില്‍ ആദ്യമല്‍സരത്തില്‍ തന്നെ ആധികാരികജയം.
fifa world cup 2022 brazil beats serbia