
ലോകകപ്പ് ഫുട്ബോളില്‍ കാനഡയുടെ 1 ഗോളിനെതിരെ 4 ഗോൾ തിരിച്ചടിച്ച് ക്രൊയേഷ്യ. ആന്ദ്ര ക്രമാരിച്ചിന് ഇരട്ടഗോള്‍. കഴിഞ്ഞ മത്സരത്തിൽ ബൽജിയത്തോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ കാനഡയ്ക്ക് മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ പിറന്ന ഗോൾ നൽകിയത് വലിയ ആത്മവിശ്വാസമാണ്. എന്നാൽ പിന്നാലെ 4ഗോളുകൾ തിരിച്ചടിച്ച് ക്രൊയേഷ്യ ഇരട്ട പ്രഹരം ഏൽപ്പിക്കുകയായിരുന്നു.