ഫ്രാന്‍സിന് പിന്നാലെ പ്രീക്വാര്‍‍ട്ടര്‍ ഉറപ്പിച്ച് ബ്രസീല്‍

Brazil-vs-Switzerland
SHARE

ലോകകപ്പ് ഫുട്ബോളില്‍ ഫ്രാന്‍സിനു പിന്നാലെ ബ്രസീലും പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പിലെ രണ്ടാം മല്‍സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരുഗോളിന്  തോല്‍പ്പിച്ചാണ് ബ്രസീല്‍ നോക്കൗട്ട് ഉറപ്പിച്ചത്. ജേതാക്കള്‍ക്കായി മിഡ്ഫീല്‍ഡര്‍ കസിമിറോ ഗോള്‍നേടി. ബ്രസില്‍ കാത്തിരുന്ന ആ നിമിഷം 83ആം മിനിറ്റില്‍ പിറന്നു. കസിമിറോയുടെ ഫസ്റ്റ് ടൈം ഷോട്ട് സ്വിറ്റ്സര്‍ലന്‍ഡിന്റെ കഥ കഴിച്ചു. 

നെയ്മാറുടെ അഭാവത്തില്‍ പരിമിതികളറിഞ്ഞ്, ചിട്ടയോടെ, ക്രിയാത്മകമായാണ് ബ്രസീല്‍ കളി തുടങ്ങിയതും തുടര്‍ന്നതും. പിഴവുവരുത്താത്ത കളി. ആദ്യമല്‍‌സരത്തില്‍ നിരന്തര ആക്രമണമായിരുന്നു തന്ത്രമെങ്കില്‍, സ്വിറ്റ്സര്‍ണ്ടിനെതിരെ അടിക്കടിയുള്ള ആക്രമണത്തിന് മുതിര്‍ന്നില്ല. കിട്ടുന്ന അവസരം മുതലാക്കുക എന്നതായിരുന്നു തന്ത്രം. പ്രതിരോധത്താല്‍ കരുത്തുകാട്ടുകയും ഒറ്റപ്പെട്ട ആക്രമണംകൊണ്ട് ഇടയ്ക്കൊക്കെ സ്വിറ്റ്സര്‍ലണ്ട് വിറപ്പിക്കുയും ചെയ്തെങ്കിലും ബ്രസിലിനെ മറികടക്കാന്‍ അതൊന്നും പോരായിരുന്നു.  വിനീഷ്യസ് ജൂനിയര്‍ വശങ്ങളിലുടെയുള്ള മുന്നേറ്റത്താല്‍ കളം നിറഞ്ഞു. റിച്ചാര്‍ലിസണിന് ആദ്യമല്‍സരത്തിലേതുപോലെ മികവിലെയ്ക്കുയരാനായില്ല. 64ആം മിനിറ്റില്‍ വിനീഷ്യസ് പന്ത് ലക്ഷ്യത്തിലെ‌ത്തിച്ചെങ്കിലും അത് ഓഫ്സൈഡില്‍ കരുങ്ങി.

സ്ട്രൈക്കര്‍മാര്‍ പിന്നെയും അവസരം പാഴാക്കി. പന്തടക്കത്തിലും പാസിലെ കൃത്യതയിലും ബ്രസീല്‍ മുന്നില്‍ നിന്നു. ബ്രസീലിന്റെ കളിയ്ക്ക് ലക്ഷ്യമുണ്ടായിരുന്നു. ഒടുവില്‍ ആ ലക്ഷ്യം അവര്‍ കൈവരിക്കുകയും ചെയ്തു.  ഡിസംബര്‍ രണ്ടിന് കാമറൂണിനെതിരെയാണ് ഗ്രൂപ്പ്  ഘട്ടത്തില്‍  ബ്രസിലിന്റെ അവസാന മല്‍സരം. 

Story Highlights: Brazil vs Switzerland FIFA World Cup 2022 Updates

MORE IN FIFA WORLD CUP QATAR 2022
SHOW MORE