
ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ രണ്ടാം മല്‍സരത്തില്‍ ഫ്രാന്‍സിന് വിജയം. ഓസ്ട്രേലിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് തകര്‍ത്തത്. ഒലിവര്‍ ജിറൂഡിന് ഇരട്ട ഗോള്‍. കിരീടം നിലനിര്‍ത്താനെത്തിയ ഫ്രാന്‍സിനെ ഞെട്ടിച്ചുകൊണ്ടാണ് ഓസ്ട്രേലിയ തുടങ്ങിയത്. ഒന്‍പതാം മിനിറ്റില്‍ മാത്യു ലിക്കിയുടെ തകര്‍പ്പന്‍ ക്രോസ് പിടിച്ചെടുത്ത് ക്രെയ്ഗ് ഗുഡ്വിന് പന്ത് വലയിലെത്തിച്ചു.
പതറിയെങ്കിലും 27-ം മിനിറ്റില്‍ അഡ്രിയാന്‍ റാബിയോട്ടിന്റെ മിന്നല്‍ ഹെഡറിലൂടെ ഫ്രാന്‍സ് തിരിച്ചടിച്ചു. ഓസ്ട്രേലിയന്‍ പ്രതിരോധത്തിന്റെ പിഴവിനെ മുതലെടുത്ത് 32 -ാം മിനിറ്റില്‍ ഒലിവര്‍ ജിറൂഡ് വല കുലുക്കിയതോടെ ആദ്യ പകുതിയില്‍ ഫ്രഞ്ച് പട 2–1 ന് മുന്നില്‍. രണ്ടാം പകുതിയില്‍ ഫ്രാന്‍സിന്റെ കുതിപ്പാണ് കണ്ടത്. 68–ാം മിനിറ്റില്‍ ഡെംബെലെയുടെ തകര്‍പ്പന്‍ ക്രോസ് ഹെഡറിലൂടെ എംബാപ്പെ വലയിലെത്തിച്ചു. 72-ാം മിനിറ്റില്‍ എംബാപ്പെ ബോക്സിനുള്ളിലെക്ക് നീട്ടി നല്കിയ ക്രോസ് വലയിലെത്തിച്ചു ജിറൂഡ് രണ്ടാം ഗോള്‍ കരസ്ഥമാക്കിയതോടെ ചാംപ്യന്മാര് വിജയമുറപ്പിച്ചു. ശനിയാഴ്ച ഡെന്മാര്ക്കിനെതിരെയാണ് ഫ്രാന്‍സിന്റെ അടുത്ത മല്‍സരം.
Giroud, Mbappe, Adrian scores , France won