
കളി കാണാൻ ലോകം ഖത്തറിൽ എത്തിയപ്പോൾ കൊച്ചിയിൽ ഒരു ഫുട്ബോൾ വീടൊരുക്കി സുഹൃത് സംഘം. കളമശേരി മുണ്ടയ്ക്കമുഗളിലാണ് ഒരു നടിന്റെയാകെ ആവേശമായി മാറിയ വീടും കൂട്ടുകാരും. കാണാം, ഫുട്ബോൾ വീടിന്റെ വിശേഷങ്ങൾ.
അർജന്റീന - സൗദി അറേബ്യ മത്സരം. ആദ്യ പകുതിയിൽ 1-0ന് മുന്നിട്ട് നിൽക്കുന്ന അർജന്റീന. കളി വീണ്ടും തുടങ്ങിയപ്പോൾ ഞട്ടിച്ചത് സൗദി. സൗഹൃദകൂട്ടായ്മയിലെ 17 പേർ ചേർന്നാണ് മൂന്നര സെന്റിലെ പഴയ കെട്ടിടം വാങ്ങി ഫുട്ബോൾ വീടാക്കിയത്. അമ്പത്തിയഞ്ച് ഇഞ്ചിൽ നെഞ്ചുവിരിച്ച ടിവിയിൽ മൽസരം കാണാൻ നാട്ടുകാർക്കും സൗകര്യം ഒരുക്കി. കളി തോറ്റ വിഷമത്തിലും കൂട്ടായ്മയുടെ സന്തോഷം പങ്കുവെച്ച് ആരാധകർ.