
ലോകകപ്പില്‍ ഏകപക്ഷീയമായ ഒരുഗോളിന് കാനഡയെ തോല്പിച്ച് ബല്‍ജിയം. 43–ാം മിനിറ്റില്‍ മിച്ചി ബത്ഷ്വാ വിജയഗോള്‍ നേടി. പാഴാക്കിയ അവസരങ്ങളെക്കുറിച്ചോര്‍ത്ത് കാനഡയ്ക്ക് സ്വയം പഴിക്കാം. ലഭിച്ച അവസരങ്ങള്‍ മുതലാക്കിയിരുന്നുവെങ്കില്‍ മറ്റൊന്നായേനെ മല്‍സരഫലം. 36 വര്‍ഷത്തിനുശേഷം ലോകകപ്പ് കളിക്കുന്നതിന്റെ പരിഭ്രമമൊന്നും കാനഡയ്ക്കുണ്ടായിരുന്നില്ല. തുടക്കം മുതലവര്‍ ആക്രമിച്ചുകളിച്ചു. അതിന്റെ ഫലം ലഭിച്ചത് 10–ാം മിനിറ്റില്‍. ബോക്സിനകത്ത് ബെല്‍ജിയം താരം പന്ത് കൈകൊണ്ട് തൊട്ടതിന് കാനഡയ്ക്കനുകൂലമായി പെനല്‍റ്റി. കിക്കെടുത്തത് അല്‍ഫോന്‍സോ ഡേവിസ്. എന്നാല്‍ ടിബോ കോര്ത്വയെ കീഴടക്കാനുള്ള ശേഷി ആ കിക്കിനുണ്ടായിരുന്നില്ല.
പിന്നാലെ ഇരു ടീമുകളും ആക്രമണം കടുപ്പിച്ചു. ഒടുവില്‍ ഇടവേള വിസിലിനു തൊട്ടുമുന്‍പ് മിച്ചി ബത്ഷ്വായുടെ ഗോള്‍. രണ്ടാംപകുതിയില്‍ ലഭിച്ച അവസരങ്ങളൊന്നും ഇരുടീമുകള്‍ക്കും മുതലാക്കാനായില്ല. ഫിനിഷിങ്ങിലെ പോരായ്മകളും ബല്‍ജിയം ഗോളി കുര്ത്വയുടെ മിന്നുന്ന സേവുകളും കാനഡയ്ക്ക് തിരിച്ചടിയായി. 27ന് മൊറോക്കയ്ക്കെതിരെയാണ് ബല്‍ജിയത്തിന്റെ അടുത്ത മല്‍സരം.
fifa world cup 2022 Belgium beats Canada