ആറാം കിരീടം തേടി ബ്രസീല്‍; ഇന്ന് ആദ്യ മല്‍സരം; അട്ടിമറിക്കുമോ സെര്‍ബിയ?

brazil-vs-serbia
SHARE

ആറാം കിരീടം തേടിയിറങ്ങുന്ന ബ്രസീലിന് ഇന്ന് ഖത്തറില്‍ ആദ്യ മല്‍സരം. സെര്‍ബിയയാണ് എതിരാളികള്‍. ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30ന് ബ്രസീല്‍ ഇറങ്ങും

അഞ്ചുതവണ ലോകികരീടമുയര്‍ത്തിയ  ബ്രസീല്‍ ഇക്കുറിയും ടൂര്‍ണമെന്റ് ഫേവറിറ്റുകളായാണ് ഖത്തറിലെത്തുന്നത്.  2002ന് ശേഷം ഫൈനലിലെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, ഖത്തറിലേയ്ക്ക് ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായുള്ള വരവ് കിരീടത്തിലവസാനിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ആരാധകര്‍. നെയ്മര്‍ നയിക്കുന്ന മുന്നേറ്റനിരയാണ് ബ്രസീലിന്റെ ഹൈലൈറ്റ്. 

വിനീസ്യൂസ് ജൂനിയര്‍, ഗബ്രിയേല്‍ ജിസ്യൂസ്, റിച്ചാര്‍ലിസണ്‍, റോഡ്രിഗോ, ഗബ്രിയല്‍ മാര്‍ട്ടിനെല്ലി, ആന്റണി, തുടങ്ങി യൂറോപ്പിലെ മുന്‍നിരക്ലബുകളില്‍ പന്തുതട്ടുന്നവരെല്ലാം ബ്രസീല്‍ മുന്നേറ്റത്തില്‍ ഒന്നിക്കുന്നു. അര്‍ജന്റീനയോട് കോപ്പ ഫൈനലില്‍ തോറ്റതൊഴിച്ചാല്‍ ബ്രസീല്‍ അടുത്തകാലത്തൊന്നും തോല്‍വിയറിഞ്ഞിട്ടില്ല.

ആകെ പ്രശ്നമായി പറയാനുള്ളത് യൂറോപ്യന്‍ ടീമുകളുമായി അടുത്തിടെ ബ്രസീല്‍ കളിച്ചിട്ടല്ല എന്നത് മാത്രമാണ്. റാങ്കിങില്‍ ഇരുപത്തിയൊന്നാമുള്ള സെര്‍ബിയ ഗ്രൂപ്പില്‍ ബ്രസീലിനെ വിറപ്പിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. അര്‍ജന്റീനയ്ക്കെതിരെ സൗദി നേടിയ ജയമടക്കം സെര്‍ബിയക്ക് ആവേശമാകുമെന്നുറപ്പാണ്. ഫുള്ളം സ്ട്രൈക്കര്‍ മിട്രോവിച്ച് ആദ്യഇലവനില്‍ ഇടംപിടിക്കാന്‍ സാധ്യത കുറവ്. ഡുസന്‍ വ്ലാഹോവിച്ചും ലൂക്ക ജോവിച്ചിമായിരിക്കും മുന്നേറ്റത്തിലിറങ്ങുക. 

MORE IN SPORTS
SHOW MORE