
ശാരീരിക ക്ഷമത കൈവരിക്കാന്‍ ഏറ്റവും നല്ലത് മലമുകളിലെ പരിശീലനമാണെന്ന് പറയാറുണ്ട്. വയനാട് തരിയതോട് പഞ്ചായത്തിലെ സുന്ദരമായ പ്രദേശത്ത് ഫുട്ബോള്‍ പരിശീലിക്കുന്ന ഗോത്രവിഭാഗത്തിലെ യുവാക്കളെ പരിചയപ്പെടാം. പോര്‍ച്ചുഗലും സിആര്‍ സെവനുമാണ് ഇവരുടെ ഇഷ്ടങ്ങള്‍. പലരും കീറിയ ബൂട്ടണഞ്ഞാണ് പരിശീലിക്കുന്നതെങ്കിലും ഇവരുടെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് വീര്യം കൂടുന്നതേയുള്ളൂ