ആറാടി ഇംഗ്ലണ്ട്; ഇറാനെ 6–2 ന് തകര്‍ത്തു; സാക്കയ്ക്ക് ഇരട്ടഗോൾ

england-team-3
England's Marcus Rashford, second left, is congratulated by teammates after scoring his side's fifth goal against Iran during the World Cup group B soccer match between England and Iran at the Khalifa International Stadium, in Doha, Qatar, Monday, Nov. 21, 2022. (AP Photo/Martin Meissner)
SHARE

ഇറാന്റെ വലനിറച്ച് ഇംഗ്ലണ്ടിന്റെ ലോകകപ്പിന് തുടക്കം. രണ്ടിനെതിരെ ആറുഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ ജയം. ബുക്കായോ സാക്ക ഇരട്ടഗോളുകള്‍ നേടി. പ്രതിരോധിക്കാനുറച്ചിറങ്ങിയ ഇറാന്‍, ഇംഗ്ലീഷ് ആക്രമണത്തില്‍ ചിഹ്നഭിന്നമായി.  പത്തൊന്‍പതുകാരന്‍ ജൂഡ് ബെല്ലിങം ലൂക്ക് ഷോയുടെ ക്രോസ് വലയിലാക്കിയതോടെ  ഇംഗ്ലീഷ് ഗോള്‍വേട്ടയ്ക്ക് തുടക്കം. ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ പരുക്കേറ്റ് പുറത്തായത് ഇറാനെ കൂടുതല്‍ ദുര്‍ബലമാക്കി.

നാലുമിനിറ്റിന്റെ ഇടവേളയില്‍ രണ്ടുഗോളടിച്ച് ഇംഗ്ലണ്ട് ആദ്യ പകുതി അവസാനിപ്പിച്ചു. ബുക്കായോ സാക്ക ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ പകരക്കാരനായിറങ്ങിയ മാര്‍ക്കസ് റാഷ്ഫോഡ് ആദ്യ ലോകകപ്പ് ഗോള്‍ സ്വന്തമാക്കി. ജാക്ക് ഗ്രീലിഷ് ഇംഗ്ലണ്ടിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. വമ്പന്‍ ജയത്തിനിടെയിലും ഇംഗ്ലീഷ് പ്രതിരോധത്തെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തുന്നതായി വഴങ്ങിയ രണ്ടുഗോളുകളും.

FIFA World Cup 2022, England beats Iran

MORE IN FIFA WORLD CUP QATAR 2022
SHOW MORE