
ഫുട്ബോൾ ലോകക്കപ്പ് ആരവങ്ങൾക്കിടയിൽ താരമാവുകയാണ് കാസർകോട് ചിറ്റാരിക്കലിലെ പത്തു വയസുകാരനായ മാർട്ടിൻ അർജന്റീന പോൾ. അർജന്റീന ടീമിനോടുള്ള ആരാധന കൊണ്ട് തന്റെ ആദ്യ മകന് ടീമിന്റെ പേരിടണമെന്നത് പിതാവായ സജിയുടെ ആഗ്രഹമായിരുന്നു. നാളെ തുടങ്ങാനിരിക്കുന്ന ലോകക്കപ്പ് മൽസരങ്ങൾക്കായി കാത്തിരിക്കുകയാണ് സജിയും കുടുംബവും.