E mail

  Password

  Forgot your password ?

  OR
  ×
 • Sign Out

Last Updated Wednesday September 23 2020 04:58 AM IST

Facebook
Twitter
Google Plus
Youtube

വരൾച

 • ej-james.jpg

  വരൾച്ചാ മുന്നറിയിപ്പ് സർക്കാർ ഗൗരവത്തിലെടുത്തില്ലെന്ന് ഡോ. ഇ.ജെ ജയിംസ്

  വരൾച്ചാ മുന്നറിയിപ്പ് സർക്കാർ ഗൗരവത്തിലെടുത്തില്ലെന്ന് സിഡബ്ല്യുആർഡിഎം മുൻ ഡയറക്ടർ ഡോ.ഇ.ജെ.ജയിംസ്. ജലസ്രോതസുകളുടെ സംരക്ഷണത്തെക്കാൾ പ്രാധാന്യം നൽകുന്നത് ജലവിതരണത്തിനാണ്. കൃത്രിമ മഴയെന്ന ആശയം പലയിടത്തും പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. 1983 ന് ശേഷമുള്ള ഏറ്റവും

വേനലിനുമുൻപേ വറ്റിവരണ്ട് കോഴിക്കോട് കൊയിലാണ്ടിയിലെ നായാടൻപുഴ

quilandi-river-2.jpg

വേനലിനുമുൻപേ വറ്റിവരണ്ട് കോഴിക്കോട് കൊയിലാണ്ടിയിലെ നായാടൻപുഴ. പത്തോളം കുടിവെള്ള പദ്ധതികളാണ് പുഴ വറ്റിയതോടെ നിലച്ചത്. കീഴരിയൂർ പഞ്ചായത്തിന്റെ ഇങ്ങേത്തലമുതൽ വെളിയന്നൂർ ചെല്ലി വരെ എൺപത് മീറ്ററിലേറെ വീതിയിൽ നിറഞ്ഞൊഴുകിയിരുന്ന നായാടൻ പുഴയുടെ ഈ കാഴ്ച ഞെട്ടിപ്പിക്കുന്നതാണ്. കൊയിലാണ്ടി നഗരസഭയിലെയും

ഏറ്റുമാനൂരില്‍ കുടിവെള്ളത്തിനായി നാട്ടുകാരുടെ നെട്ടോട്ടം

drinkingwater-ettumanur.jpg

കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് കോട്ടയം ജില്ലയിലെ ഏറ്റുമാനൂരുകാർ. സമീപ പഞ്ചായത്തുകൾക്കെല്ലാം വെള്ളം വിതരണം ചെയ്യുന്നത് ഏറ്റുമാനൂരിൽ നിന്നാണെങ്കിലും നാട്ടുകാർക്ക് മാത്രം തുള്ളിവെള്ളമില്ല. പൊട്ടിയ പൈപ്പുകൾക്കൊപ്പം ജല അതോറിറ്റിയുടെ അലംഭാവവും കൂടി ചേർന്നപ്പോൾ ഏറ്റുമാനൂരുകാരുടെ കുടിവെള്ളം മുട്ടി.

വരള്‍ച്ച രൂക്ഷമായ തിരുവല്ല തലവടിയിലെ പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ തീവ്രശ്രമം

thiruvalla-thalavady.jpg

വരള്‍ച്ച രൂക്ഷമായ തിരുവല്ല തലവടിയിലെ പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ തീവ്രശ്രമം. വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന തോട് വൃത്തിയാക്കി വെള്ളമെത്തിക്കാനാണ് പഞ്ചായത്തിന്റെ ശ്രമം. തലവടി പഞ്ചായത്തിലെ മകരച്ചാലില്‍ , വാഴക്കുഴിവേലി പാടശേഖരങ്ങളിലെ കൃഷി ജലദൗര്‍ലഭ്യത്തെ തുടര്‍ന്ന് പ്രതിസന്ധിയിലാണ്.

വരൾച്ചയെ നേരിടാൻ പദ്ധതികളുമായി കോഴിക്കോട് പെരുവയല്‍‍ പഞ്ചായത്ത്

peruvayal.jpg

വരൾച്ചയെ നേരിടാൻ പദ്ധതികളുമായി കോഴിക്കോട് പെരുവയല്‍‍ പഞ്ചായത്ത്. മുൻ വർഷങ്ങളിൽ വരൾച്ച രൂക്ഷമായ പ്രദേശങ്ങളിൽ കിണറുകളും കുളങ്ങളും നിർമ്ച്ചാണ് വരൾച്ചയെ പ്രതിരോധിക്കുന്നത് തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീകൂട്ടായ്മമാണ് ഒരു നാടിന്റെ ദാഹമകറ്റാൻ കൈകോർക്കുന്നത്. വരൾച്ചയുടെ ബുദ്ധിമുട്ട് മുൻ വർഷങ്ങളിൽ ഏറ്റവും

റാന്നി പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കാൻ നടപടിയില്ല

ranni-water.jpg

പ്രതിഷേധം പതിവായിട്ടും റാന്നി പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കാൻ നടപടിയില്ല. പ്രധാന കുടിവെള്ള വിതരണ പദ്ധതികളുടെ പ്രവർത്തനം നിലച്ചു. ടാങ്കറുകളിലൂടെയുള്ള ജലവിതരണവും തുടങ്ങാനായില്ല. പമ്പയെ ആശ്രയിച്ചുള്ള നാല് കുടിവെള്ള പദ്ധതികളുടെ പമ്പിങ് നിലച്ചു. 15 ദിവസത്തിലൊരിക്കൽ എന്ന നിലയിലാണ് നിലവിലെ

കൊച്ചിയില്‍ കുടിവെള്ളവിതരണം പ്രതിസന്ധിയിൽ

drought-kochi.jpg

കൊച്ചിയില്‍ കുടിവെള്ളവിതരണം പ്രതിസന്ധിയിൽ. ജലവിതരണ ടാങ്കറുകൾ ഇന്നലെ വൈകിട്ടോടെ സർവീസ് നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം. വിതരണത്തിനായി ജില്ലാഭരണകൂടം ശുദ്ധജലം ലഭ്യമാക്കുന്നില്ലെന്ന് ടാങ്കറുടമകൾ ആരോപിച്ചു. ആലുവ,ചോറ്റാനിക്കര,കാക്കനാട് തുടങ്ങിയ പ്രദേശങ്ങളിലെ നാൽപത്തിയെട്ട് കിണറുകളിൽ

ഒരു കുടം കുടിവെളളത്തിന് കിലോമീറ്ററുകൾ താണ്ടേണ്ട ഗതികേടിൽ മലപ്പുറം നിവാസികൾ

malappuram-water.jpg

പരിസരത്ത് വൻ ശുദ്ധജലവിതരണ പദ്ധതികളുണ്ടായിട്ടും ഒരു കുടം കുടിവെളളത്തിന് വേണ്ടി കിലോമീറ്ററുകൾ താണ്ടേണ്ട ഗതികേടിലാണ് മലപ്പുറം കാളികാവ് വെളളയൂർ, കളക്കുന്ന് കോളനിക്കാർ. ആവശ്യങ്ങൾക്കെല്ലാം മാലിന്യം നിറഞ്ഞ പാറ ക്വാറിയിലെ വെളളമാണ് കോളനിക്കാർക്ക് ശരണം. നേരം പുലർന്നാൽ കുടിക്കാൻ എവിടെ നിന്ന് വെളളം

മാലിന്യനിക്ഷേപവും കാട്ടുചെടികളും മണലില്‍ തോടിനെ ഇല്ലാതാക്കി

manil.jpg

കണ്ണൂര്‍ മണലില്‍ മാലിന്യനിക്ഷേപവും കാട്ടുചെടികളും ഒരു തോടിനെ ഇല്ലാതാക്കി. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന തോട് നികന്നതോടെ വെള്ളമൊഴുക്കും നിലച്ചു. നശിച്ചുകൊണ്ടിരിക്കുന്ന ജലസ്രോതസിനെ രക്ഷിക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൊടിക്കുണ്ട് നിന്നാരംഭിച്ച് മണല്‍

ജലസേചനവകുപ്പിന്റെ ഭൂമിയിലെ കയ്യേറ്റങ്ങൾ മുഴുവനായും ഒഴിപ്പിക്കുമെന്ന് മാത്യു ടി തോമസ്

mathew-t-thomas-1505.jpg

ജലസേചനവകുപ്പിന്റെ ഭൂമിയിലെ കയ്യേറ്റങ്ങൾ മുഴുവനായും ഒഴിപ്പിക്കുമെന്ന് മന്ത്രി മാത്യു.ടി.തോമസ്. ഭൂമി സംബന്ധിച്ച് സമഗ്രമായ വസ്തുവിവരപ്പട്ടിക തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. കുറ്റ്യാടി പദ്ധതിക്ക് കീഴിലെ ഭൂമിയിൽ വ്യാപകകയ്യേറ്റമെന്ന മനോരമ ന്യൂസ് വാർത്തയെത്തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ നെയ്യാർ

വരൾച്ച രൂക്ഷമാകും; കിണറുകളിൽ ജലനിരപ്പ് ക്രമാതീതമായി താഴുന്നു

well-water-2.jpg

നദികളും അണക്കെട്ടുകളും വറ്റുമ്പോള്‍ ഭൂഗര്‍ഭജലത്തെ ആശ്രയിക്കാമെന്ന് കരുതിയാല്‍ തെറ്റി. കിണറുകളിലെ ശരാശരി ജലനിരപ്പ് ഒന്നുമുതല്‍ നാലുമീറ്റര്‍ വരെ താണുകഴിഞ്ഞു. അറുപത് ശതമാനം കിണറുകള്‍ ഇതിനകം വറ്റിയെന്നും കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് നടത്തിയ പഠനത്തില്‍

വരൾച്ച: ചിന്നാർ വന്യജീവി സങ്കേതത്തെ സംരക്ഷിക്കാൻ ആശ്വാസ നടപടികൾ

chinnar--2.jpg

വരൾച്ച രൂക്ഷമായ ചിന്നാർ വന്യജീവി സങ്കേതത്തെ സംരക്ഷിച്ചു നിർത്താൻ വനംവകുപ്പിന്റെ ആശ്വാസ നടപടികൾ. വന്യമൃഗങ്ങൾക്കായി ഉൾവനത്തിലെ വറ്റിവരണ്ട തടയണകളിൽ വാഹനത്തിൽ വെള്ളമെത്തിച്ച് നിറയ്ക്കുന്നു. കാടിറങ്ങുന്ന മൃഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ജനങ്ങളെ ബോധവത്കരിക്കാനും തീരുമാനം. വന്യമൃഗങ്ങളുടെ

മൂവാറ്റുപുഴയാറിന്‍റെ ഗതകാലപ്രതാപം വീണ്ടെടുക്കാന്‍ കൂട്ടായ്മ

moovattupuzha-1.jpg

വരള്‍ച്ച പിടിമുറുക്കും മുമ്പേ മൂവാറ്റുപുഴയാറിന്‍റെ ഗതകാലപ്രതാപം വീണ്ടെടുക്കാന്‍ ചെറുപ്പക്കാരുടെ കൂട്ടായ്മ.മൂവാറ്റുപുഴയാറൊഴുകുന്ന പിറവം നഗരസഭ പരിധിയിലെ ചെറുപ്പക്കാരാണ് ആറ്റിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുളള ഉദ്യമവുമായി ഇറങ്ങിയത്. രണ്ടു ദിവസം കൊണ്ട് ഒന്നര ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് പുഴയില്‍

വേനലിൽ വരണ്ടുണങ്ങി അട്ടപ്പാടി

attappadi-drought.jpg

വരണ്ടുണങ്ങി അട്ടപ്പാടി. കുടിക്കാന്‍ ഇത്തിരി വെളളമില്ലാത്തതാണ് ആദിവാസി ഉൗരുകളിലെ ദാരിദ്ര്യം. നീലഗിരി മലകളിലെ കാട്ടുചോലകളിലും നീരൊഴുക്ക് നിലച്ചപ്പോൾ‌ മനുഷ്യനൊപ്പം മൃഗങ്ങളും ദാഹജലത്തിനായി കേഴുകയാണ്. പുതൂർ പഞ്ചായത്തിലെ മൂലക്കൊമ്പ് ആദിവാസി ഉൗരിലേക്ക് പോയാൽ വെളളത്തിനായി നെട്ടോട്ടമോടുന്ന ആദിവാസികളെ

കൊടുംവരള്‍ച്ചയിലേക്ക് നീങ്ങി ചിന്നാർ വന്യജീവിസങ്കേതം

chinnar.jpg

ചിന്നാർ വന്യജീവിസങ്കേതം ചരിത്രത്തിലെ ഏറ്റവും വലിയ വരൾച്ചയിലേക്ക് നീങ്ങുന്നു. ജലസ്രോതസുകളിൽ ഭൂരിഭാഗവും വറ്റിവരണ്ടതോടെ വന്യമൃഗങ്ങൾ കാടിറങ്ങിതുടങ്ങി. സങ്കേതത്തിലെ പതിനൊന്ന് ആദിവാസി ഊരുകളിലും കുടിവെള്ളം കിട്ടാകനിയായി. നീർചോലകളെല്ലാം വറ്റിയതോടെ പുഴയിലേക്ക് വെള്ളമെത്തുമെന്ന പ്രതീക്ഷ വേണ്ട. അപൂർവയിനം

വേനൽ കനത്തതോടെ വനം,വന്യജീവി സമ്പത്തിന് ഭീഷണിയായി കാട്ടുതീ

forest-fire.jpg

വേനൽ കനത്തതോടെ സംസ്ഥാനത്തെ വനം,വന്യജീവി സമ്പത്തിന് ഭീഷണിയായി കാട്ടുതീ. ഒരാഴ്ച്ചക്കിടെ ഇടുക്കിയിൽ ഇരുന്നൂറ് ഏക്കറിലേറെ പുൽമേടുകളും വനവുമാണ് കത്തിനശിച്ചത്. കാട്ടുതീ തടയാൻ പൊതുജനത്തിന്റെ സഹകരണം തേടുകയാണ് വനംവകുപ്പ്. പുല്ലുമേട്, പെരിയാർ കടുവ സങ്കേതം ഒരൊറ്റ തീപ്പൊരിയില്ലാണ് എല്ലാം വെന്ത് വെണ്ണീറായത്.

ജനുവരിയില്‍ ലഭിക്കേണ്ട മഴ സംസ്ഥാനത്ത് 99 ശതമാനം കുറഞ്ഞു

summer.jpg

ജനുവരി മാസത്തിൽ ഇത് വരെ ലഭിക്കേണ്ട മഴ സംസ്ഥാനത്ത് തൊണ്ണൂറ്റി ഒൻപത് ശതമാനം കുറഞ്ഞു. വൻവരൾച്ച കേരളത്തെ കീഴടക്കിയതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. 13 ജില്ലകളിലും 15 ദിവസമായി ഒരുതുള്ളി മഴപോലും പെയ്തിട്ടില്ല. കേരളം കൊടും വരൾച്ചയിലേക്ക് വീണതായാണ് ജനുവരി ആദ്യരണ്ടാഴ്ചത്തെ മഴ

പുഴസംരക്ഷണ പദ്ധതികൾക്ക് നേതൃത്വമേകി വാട്്സ്്ആപ്് കൂട്ടായ്മ

palakkad.jpg

പുഴസംരക്ഷണ പദ്ധതികൾക്ക് നേതൃത്വമേകി പാലക്കാട് ചെർപ്പുളശേരിയിൽ വാട്്സ്്ആപ്് കൂട്ടായ്മ. സൈലന്റുവാലിയിൽ നിന്നൊഴുകി ഭാരതപ്പുഴയിൽ ചേരുന്ന തൂതപ്പുഴയ്ക്കുവേണ്ടിയാണ് നാട്ടുകാർ ഒന്നിച്ചത്. ഒഴിവുനേരങ്ങളിൽ പുഴ വൃത്തിയാക്കിയാണ് മാതൃകാപ്രവർത്തനം. മണലൂറ്റിയും കൈയ്യേറിയും ഇല്ലാതായ തൂതപ്പുഴ അടുത്തകാലത്ത്

വരൾച്ച: കോഴിക്കോടിന്റെ കിഴക്കൻ മേഖലകളിൽ വ്യാപക കൃഷിനാശം

kozhikkode-krishi.jpg

വരൾച്ച നേരത്തെ ആരംഭിച്ചതോടെ കോഴിക്കോടിന്റെ കിഴക്കൻ മേഖലകളിൽ വ്യാപക കൃഷിനാശം. ഇക്കുറി തുലാമഴ കുറഞ്ഞതാണ് കർഷകർക്ക് ഭീഷണിയായത്. വിളവെടുക്കേണ്ട സമയത്ത് വിതച്ചതെല്ലാം പതിരായിപ്പോയ സങ്കടത്തിലാണ് ഈ കർഷകർ. കൊടുവള്ളിയിലെയും നരിക്കുനി, കിഴക്കോത്ത്, മടവൂർ, പന്നൂർ പഞ്ചായത്തുകളിലെയും ഏക്കറുകണക്കിന്

കേരളം 115 വര്‍ഷത്തെ അതിരൂക്ഷമായ വരള്‍ച്ചയിലേക്ക്

drought-2.jpg

കേരളം 115 വര്‍ഷത്തെ അതിരൂക്ഷമായ വരള്‍ച്ചയിലേക്ക്. വരാനിരിക്കുന്നത് രൂക്ഷമായ കുടിവെള്ളക്ഷാമം. മകരക്കുളിര് മാറും മുൻപ് നാട് വരണ്ടുണങ്ങിത്തുടങ്ങി. ജലസംഭരണികൾ അതിവേഗം വറ്റുകയാണ്. തെക്കും വടക്കും മധ്യമേഖലയിലും മലയോരത്തും ഒരേ കാഴ്ച. നമ്മുടെ പ്രധാന ജലസ്രോതസുകളിലൂടെയും ജലസംഭരണികളിലൂടെയും യാത്രചെയ്ത മനോരമന്യൂസ് സംഘങ്ങൾ കണ്ടത് വരാനിരിക്കുന്ന വിപത്തിന്റെ വ്യക്തമായ സൂചനകളാണ്.

ഡാമുകൾ വരളുന്നു; കേരളം ലോഡ്ഷെഡിങ്ങിലേക്ക്

electricity-12-1.jpg

കത്തുന്നവേനലിൽ വൈദ്യുതി ഉപയോഗം കൂടിയതോടെ കേരളം ലോഡ്ഷെഡിങ്ങിലേക്ക്. മാർച്ചിലെ ആവശ്യം നേരിടാൻ പുറമെ നിന്ന് വൈദ്യുതി വാങ്ങിയാലും തികയാത്ത അവസ്ഥയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജലവൈദ്യുതി പദ്ധതികളിലെ ജലനിരപ്പ് അപകടരമാംവിധം താഴുകയാണ്. കുറച്ചൊക്കെ തണുപ്പ് ശേഷിക്കുന്ന ജനുവരിയിൽ പോലും പ്രതിദിന ഉപയോഗം

കേരളത്തെ നശിച്ച നദികളുടെ നാടാക്കി മാറ്റിയത് മനുഷ്യന്റെ ഇടപെടലുകള്‍

periyar-pollution-t.jpg

കാലാവസ്ഥാ വ്യതിയാനത്തേക്കാള്‍ മനുഷ്യന്റെ ഇടപെടലുകളാണ് നശിച്ച നദികളുടെ നാടാക്കി കേരളത്തെ മാറ്റിയത്. എല്ലാകാലത്തും കുടിവെള്ള സ്രോതസായിരുന്ന പെരിയാര്‍ ഇപ്പോള്‍ വിഷം നിറഞ്ഞ് ഒഴുകുകയാണ്. വരാനിരിക്കുന്ന വലിയ വരള്‍ച്ചാ കാലത്ത് ഒരു തുള്ളി കുടിവെള്ളത്തിനു പോലും പെരിയാറിനെ ആശ്രയിക്കാനാകില്ല. ഏലൂര്‍

കേരളം കൊടും വരള്‍ച്ചയിലേക്ക്; കുടിക്കാന്‍ വെള്ളമില്ലാതെ പെരിയാറിന്റെ തീരത്തുള്ളവര്‍

periyar-water.jpg

അനധികൃത നിലംനികത്തലിനെത്തുടർന്ന് കുടിവെള്ളം മുട്ടി പെരിയാർ നദിയുടെ തീരത്തുള്ള കണ്ടന്തറ ഗ്രാമം. 40 ഏക്കറോളം വരുന്ന തണ്ണീർത്തടങ്ങൾ സ്വകാര്യവ്യക്തി നികത്തിയതോടെയാണ് കുടിവെള്ളത്തിനായി രണ്ടായിരത്തോളം കുടുംബങ്ങള്‍ നെട്ടോട്ടം തുടങ്ങിയത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പെരിയാറിന്റെ തീരത്തുള്ള

വരൾച്ച; തമിഴ്നാട്, കർണാടക കാടുകളിൽനിന്ന് കാട്ടാനകൾ വയനാടൻ കാടുകളിലേക്ക് എത്തി

wild-elephants.jpg

വയനാട് വന്യജീവി സങ്കേതം വരൾച്ചയിലേക്ക് നീങ്ങുന്നതിനിടയിൽ തമിഴ്നാട്, കർണാടക കാടുകളിൽനിന്ന് കാട്ടാനകൾ അഭയം തേടി വയനാടൻ കാടുകളിലേക്ക് എത്തി തുടങ്ങി. മുൻവർഷങ്ങളെ അപേക്ഷിച്ച്‌ നേരത്തെതന്നെ ആനകളെത്തിയത് വരാൻ പോകുന്ന കൊടുംവരൾച്ചയുടെ സൂചനയായിട്ടാണ് വനപാലകർ വിലയിരുത്തുന്നത്. വയനാട് മുത്തങ്ങയിൽ കാട്ടിലൂടെ