കടമ്പ കടന്ന് സിസോദിയും ആതിഷിയും; ആംആദ്മിക്ക് വൻ ആശ്വാസം

sisodia-aathishi
SHARE

പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും, കാല്‍ക്കാജിയില്‍ എഎപിയുടെ പ്രമുഖനേതാവ് ആതിഷിക്കും ജയം. ആംആദ്മിയുടെ നെഞ്ചിടിപ്പ് കൂട്ടിയത് ഈ രണ്ടിടങ്ങളിലെ മത്സരമായിരുന്നു. ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‌ലയിലും എഎപി തന്നെ. സീലംപൂരില്‍ ബിജെപി മൂന്നാം സ്ഥാനത്തായി. രണ്ടാംസ്ഥാനത്ത് കോണ്‍ഗ്രസാണ്.

ഷഹീൻബാഗിലെ ഒഖ്​ല മണ്ഡലത്തിൽ എഎപിയുടെ അമാനുത്തുള്ള ഖാനും വിജയിച്ചു. എഎപിയെ മുൾമുനയിൽ നിർത്തിയ മണ്ഡലമാണ് ഒഖ്​ല. ലീഡ് നില മാറിമറിഞ്ഞ് ഉദ്വേഗത്തിന്റെ നിമിഷങ്ങളായിരുന്നു എഎപിക്കും, ബിജെപിക്കും. ഒരുഘട്ടത്തിൽ ബിജെപിയുടെ മുന്നേറ്റമായിരുന്നു ഒഖ്​ലയിൽ. പൗരത്വനിയമത്തിനെതിരെ ഷാഹീൻബാഗിൽ വൻ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.

എഴുപതില്‍ 62 സീറ്റിലും ആം ആദ്മി പാര്‍ട്ടി മുന്നിലാണ്. എന്നാൽ, തിരിച്ചുവരവ് പ്രതീക്ഷിച്ച ബിജെപിയുടെ ലീഡ് 8 സീറ്റിലൊതുങ്ങി. എഎപിക്ക് ബിജെപിയേക്കാള്‍ 13 ശതമാനം വോട്ട് കൂടുതല്‍ ലഭിച്ചു.

MORE IN DELHI ELECTION 2020
SHOW MORE
Loading...
Loading...