ഫലത്തില്‍ ആശങ്കയില്ല; 55 സീറ്റ് കിട്ടിയാലും അത്ഭുതമില്ല: മനോജ് തിവാരി

bjp
SHARE

ഡല്‍ഹി ഫലത്തില്‍ ആശങ്കയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി. 55 സീറ്റ് കിട്ടിയാലും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഡൽഹിയിൽ എഎപി ഒാഫീസുകൾ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുവാൻ തയാറായി കഴിഞ്ഞു. 70 മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ രാവിലെ എട്ടുമണിക്ക് ആരംഭിക്കും. അധികാരത്തുടര്‍ച്ചയാണ് ആം ആദ്മി പാര്‍ട്ടി ലക്ഷ്യമിടുന്നത്. എക്സിറ്റ് പോളുകളെല്ലാം എഎപിക്ക്  വിജയം പ്രവചിച്ചിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കാന്‍ ബി.ജെ.പിയും നിലനില്‍പ്പിനായി കോണ്‍ഗ്രസും നടത്തിയ ആവേശകരമായ പോരാട്ടം കൂടിയാണ് കഴിഞ്ഞത്. ഡല്‍ഹി ഭരണം ആരുകൈപ്പിടിയിലൊതുക്കും എന്നത് പതിനൊന്നോടെ വ്യക്തമാവും. 

MORE IN DELHI ELECTION 2020
SHOW MORE
Loading...
Loading...