ഡൽഹിയിലെ അന്തിമ പോളിങ് ശതമാനം പുറത്തുവിട്ട് കമ്മിഷൻ; വൈകിയതിന് വിശദീകരണം

delhi-poling-ec-1
SHARE

വിവാദത്തിനൊടുവിൽ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലെ അന്തിമ പോളിങ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. 62.59 ശതമാനമാണ് ഡൽഹിയിലെ പോളിംഗ്. പോളിങ് ശതമാനം പുറത്തുവിടാത്തതിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത് വന്നിരുന്നു. 

വോട്ടെടുപ്പ് അവസാനിച്ച് 24 മണിക്കൂർ പിന്നിടുമ്പോഴും അന്തിമ പോളിങ് ശതമാനം പുറത്തു വിടാത്തതിനെ തുടർന്നായിരുന്നു  വിമർശനവുമായി  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത് വന്നത്. പോളിങ് ശതമാനം പുറത്തുവിടാത്തത് ഞെട്ടലുളവാക്കുന്നുവെന്നു കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. വിവാദം കനത്തതിന് പിന്നാലെയാണ് കമ്മിഷൻ വാർത്ത സമ്മേളനം വിളിച്ച് ഔദ്യോഗിക ശതമാന കണക്ക്  പുറത്തുവിട്ടത്. ഒന്നിലധികം തവണ ബാലറ്റ് പേപ്പറുകളുടെ സൂക്ഷ്മ പരിശോധന നടത്തിയതിനാലാണ് കാലതാമസം വന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രൺബീർ സിംഗ് പറഞ്ഞു 

ലോക്സഭ തിരഞ്ഞെടുപ്പിനേക്കാൾ രണ്ട് ശതമാനം കൂടുതലാണ് പോളിംഗ്. ബല്ലിമാരൻ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം  രേഖപ്പെടുത്തിയത്. 71.6....ഏറ്റവും കുറവ് ഡൽഹി കന്റോണ്മെന്റിൽ... 45.4 ശതമാനം. ഷഹീൻബാഗ് ഉൾപ്പെടുന്ന ഓഖ്‌ല മണ്ഡലത്തിൽ 58.4 ശതമാനം. വോട്ടിംഗ് മെഷിനിൽ കൃത്രിമം നടന്നുവെന്ന  ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കമ്മീഷൻ വിശദീകരിച്ചു. 

Loading...
Loading...