മൽസരം ആം ആദ്മിയു‌ം ബിജെപിയും തമ്മിൽ; കോൺഗ്രസ് കാഴ്ചക്കാർ

aap-con-bjp
SHARE

രാജ്യം ഉറ്റുനോക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആംദ്മി പാർട്ടി ലീഡ് തുടരുന്നു. തുടക്കത്തിൽ തന്നെ ആം ആദ്മിക്ക് മുൻതൂക്കം ലഭിച്ച ഇത്തവണത്തെ തിരഞ്ഞെടുപ്പു ചിത്രത്തില്‍ പക്ഷേ, കോൺഗ്രസ് കാഴ്ചക്കാർ മാത്രമാണ്. ഒരിടത്തും പാർട്ടിക്ക് മുൻതൂക്കമില്ല. 

ആദ്യറൗണ്ടില്‍ ലീഡ് നിലയിൽ അന്‍പത് സീറ്റ് പിന്നിട്ട് ആം ആദ്മിയും ഇപ്പോള്‍ 20 കടന്ന ബിജെപിയും തമ്മിലാണ് പ്രധാനമൽസരം. 2016 ലേതിനേ‌ക്കാൾ മികച്ച നിലയിലാണ് ബിജെപി. 60 ലേറെ സീറ്റുകളിൽ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പ്രവർത്തകർ. തലസ്ഥാനത്ത് ഇവർ ആഘോഷം തുടങ്ങിക്കഴിഞ്ഞു. 

ആദ്യഫലങ്ങൾ ഇങ്ങനെ:

ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കേജ്‍രിവാൾ ലീഡ് നിലനിർത്തുന്നു. പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുന്നിലാണ്. ബല്ലിമാരനില്‍ കോണ്‍ഗ്രസ് നേതാവ് ഹാറൂണ്‍ യൂസുഫ് മുന്നിലാണ്. ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‍ലയില്‍ ആം ആദ്മി പാര്‍ട്ടി മുന്നിലെന്നതും ആംആദ്മിക്ക് ആത്മവിശ്വാസം ഏകുന്നു. ഡൽഹി നിയമസഭയിലെ പ്രതിപക്ഷനേതാവ് വിജേന്ദ്രഗുപ്ത മൽസരിക്കുന്ന രോഹിണി മണ്ഡലത്തിൽ ബിജെപി പിന്നിലാണ്. 

അതേസമയം, നിലവിലെ സൂചന പ്രകാരം ന്യൂനപക്ഷവോട്ടുകൾ ആംആദ്മിക്ക് നഷ്ടമായില്ലെന്ന് സൂചന. കോൺഗ്രസിനും ആംആദ്മിക്കുമായി വോട്ടുകൾ വിഘടിക്കുകയാണെങ്കിൽ ബിജെപിക്ക് ഡൽഹിയിൽ വിജയം അനായസം ആയേക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാൽ പുറത്തുവരുന്ന ഫലസൂചനകൾ ആപ്പിന് അനുകൂലമാണ്. പൗരത്വനിയമത്തിനെതിരെ ഷാഹീൻബാഗിൽ വൻ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.

MORE IN DELHI ELECTION 2020
SHOW MORE
Loading...
Loading...