അറുപതും കടന്ന് ആം ആദ്മി; ഒറ്റ അക്കത്തിലേക്ക് വീണ് ബിജെപി

aap-60
SHARE

ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേക്ക്. എഴുപതിൽ 62 സീറ്റിലും ആംആദ്മിക്കാണ് ലീഡ്. തിരിച്ചുവരവ് പ്രതീക്ഷിച്ച ബിജെപിയുടെ ലീഡ് 8 സീറ്റിലൊതുങ്ങി. അഞ്ച് സീറ്റില്‍ മാത്രമാണ് ബിജെപിക്ക് മികച്ച ലീഡുള്ളത്. ഏഴിടത്ത് നേരിയ വ്യത്യാസം.  എഎപിക്ക് ബിജെപിയേക്കാള്‍ 13 ശതമാനം വോട്ട് കൂടുതല്‍ ലഭിച്ചു. 

പതിനൊന്നിടത്ത് എഎപിക്ക് ജയം. ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‌ലയില്‍ അമാനത്തുള്ള ഖാന്‍ വിജയിച്ചു

സീലംപൂരില്‍ ബിജെപി മൂന്നാമത്. രണ്ടാംസ്ഥാനത്ത് കോണ്‍ഗ്രസ് പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ 779 വോട്ടിന് മുന്നില്‍. കാല്‍ക്കാജിയില്‍ എഎപിയുടെ പ്രമുഖനേതാവ് ആതിഷി ജയിച്ചു. 

വിശ്വാസ് നഗറില്‍ ബിജെപി സ്ഥാനാര്‍ഥി ഒ.പി.ശര്‍മയ്ക്ക് ജയം.

ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനങ്ങളെന്ന് കോണ്‍ഗ്രസ്. ബിജെപിയുടെ വിഭജനതന്ത്രങ്ങള്‍ തോറ്റതില്‍ സന്തോഷം. ഡൽഹിയിൽ‌ എഎപി വീണ്ടും അധികാരത്തിലേക്ക് എത്തുമെന്ന് അറിയാമായിരുന്നുവെന്ന് കോൺഗ്രസ് ലോകസഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പ്രതികരിച്ചു. അതേസമയം, ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒരിടത്തും ലീഡില്ല.

അതേസമയം, ബിജെപിയുടെ വിദ്വേഷരാഷ്ട്രീയത്തെ ഡല്‍ഹി ജനത തോല്‍പ്പിച്ചുവെന്ന് എഎപി നേതാവ് സഞ്ജയ് സിങും പ്രതികരിച്ചിരുന്നു. മോദിയും അമിത് ഷായും ബിജെപി മുഖ്യമന്ത്രിമാരും ഒന്നിച്ചിറങ്ങിയിട്ടും തോറ്റുവെന്നും അദ്ദേഹം പറഞ്ഞു.  

MORE IN DELHI ELECTION 2020
SHOW MORE
Loading...
Loading...