മാന്ത്രികസംഖ്യ കടന്ന് എഎപി; മൂന്നിടത്ത് വോട്ടെണ്ണല്‍ നിര്‍ത്തി

aap-04
SHARE

ഡൽഹിയിൽ മൂന്നിടത്ത് വോട്ടെണ്ണല്‍ നിര്‍ത്തി. ആദര്‍ശ് നഗര്‍, ദേവ്‌ലി, അംബേദ്കര്‍ നഗര്‍ എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ നിർത്തിവച്ചത്. അതേസമയം, ഫലത്തിന്റെ ആദ്യറൗണ്ടില്‍ അന്‍പത് സീറ്റ് പിന്നിട്ട് ആം ആദ്മി. ബിജെപി 2015ലേക്കാള്‍ മികച്ച നിലയിലാണ്. വെസ്റ്റ് ഡല്‍ഹി, നോര്‍ത്ത് ‍ഡല്‍ഹി മേഖലകളില്‍ ബിജെപി തിരിച്ചുവരവാണ് തുടക്കത്തിലെ ഫലസൂചനകളിൽ കാണാൻ കഴിയുന്നത്.

ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കേജ്‍രിവാളിന് ലീഡ് നിലനിർത്തുകയാണ്. പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുന്നിലാണ്.  ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‍ലയില്‍ ആം ആദ്മി പാര്‍ട്ടി മുന്നിലെന്നതും ആംആദ്മിക്ക് ആത്മവിശ്വാസം ഏകുന്നു.

നിലവിലെ സൂചന പ്രകാരം ന്യൂനപക്ഷവോട്ടുകൾ ആംആദ്മിക്ക് നഷ്ടമായില്ലെന്ന് സൂചന. കോൺഗ്രസിനും ആംആദ്മിക്കുമായി വോട്ടുകൾ വിഘടിക്കുകയാണെങ്കിൽ ബിജെപിക്ക് ഡൽഹിയിൽ വിജയം അനായസം ആയേക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാൽ പുറത്തുവരുന്ന ഫലസൂചനകൾ ആപ്പിന് അനുകൂലമാണ്. പൗരത്വനിയമത്തിനെതിരെ ഷാഹീൻബാഗിൽ വൻ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.

MORE IN DELHI ELECTION 2020
SHOW MORE
Loading...
Loading...