സംപൂജ്യരായി കോൺഗ്രസ്; ചരിത്ര തോൽവി: തറപറ്റിയതോ പിന്‍വലിഞ്ഞതോ..?

congress-flag
SHARE

ഡൽഹിയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി കോൺഗ്രസ്‌. 2015 ലെ പൂജ്യത്തിൽ നിന്ന് ഒരിഞ്ച് മുന്നോട്ട് പോകാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല അതിലും ദയനീയമാണ്  നില. എന്നാൽ തിരിച്ചടിയിൽ  അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് നേതാക്കളുടെ പ്രതികരണം. 

  

ബിജെപിയെ തോൽപ്പിക്കാൻ  മനപ്പൂർവം വിട്ടുവീഴ്ച ചെയ്തെന്ന കോൺഗ്രസ്‌ നേതാവ് കെ.ടി.എസ് തുളസിയുടെ ഇന്നലത്തെ പ്രസ്താവന അന്വര്ഥമാക്കുന്നതായിരുന്നു പാർട്ടിയുടെ  പ്രകടനം. 70 സീറ്റുകളിലും ദയനീയ പരാജയം. രണ്ടു സീറ്റുകൾ ഒഴിച്ച്നിർത്തിയാൽ ബാക്കി എല്ലാ സീറ്റുകളിലും മൂന്നാമതോ നാലാമതോ ആണ്  പാർട്ടിയുടെ ഫിനിഷിങ്. 2015 ൽ 9.65 ശതമാനം വോട്ട് പാർട്ടി നേടിയെങ്കിൽ ഇത്തവണ അത് 5 ശതമാനത്തിൽ താഴെ. ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് പറഞ്ഞ പി.സി ചാക്കോ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിച്ചു.

  

പാർട്ടി വലിയ പ്രതീക്ഷ വെച്ചിരുന്ന അൽക്ക ലാംബ, ഹാറൂൺ യൂസഫ്, അരവിന്ദർ സിംഗ് ലൗലി എന്നിവർക്കൊന്നും ശക്തമായ പോരാട്ടം കാഴ്ച വെക്കാനായില്ല. പതിനഞ്ച് വർഷം തുടർച്ചയായി രാജ്യതലസ്ഥാനത്തിന്റെ ഭരണചക്രം തിരിച്ച കോൺഗ്രസിന് ഷീല ദീക്ഷിതിന്റെ അഭാവവും തിരിച്ചടിയായി. കോൺഗ്രസ്‌ പിൻവലിഞ്ഞു നിന്നത് കൊണ്ടാണ് ആം ആദ്മി പാർട്ടിക്ക് ഇത്ര വലിയ വിജയം നേടാനായതെന്നും നേതാക്കൾ രഹസ്യമായി വിശദീകരിക്കുന്നു. 

MORE IN DELHI ELECTION 2020
SHOW MORE
Loading...
Loading...