ലീഡ് ഇടിഞ്ഞ് ബിജെപി; ആം ആദ്മിക്ക് അഭിനന്ദനങ്ങളെന്ന് കോണ്‍ഗ്രസ്

congress-bjp
SHARE

ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനങ്ങളെന്ന് കോണ്‍ഗ്രസ്. ഡൽഹിയിൽ‌ എഎപി വീണ്ടും അധികാരത്തിലേക്ക് എത്തുമെന്ന് അറിയാമായിരുന്നുവെന്ന് കോൺഗ്രസ് ലോകസഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പ്രതികരിച്ചു.  

അതേസമയം, എഎപിയുടെ ഉപമുഖ്യമന്ത്രി മനീഷ് സിസോജിയ പട്പട്ഗഞ്ചില്‍ പിന്നിലാണ​്‍. കേജ്‍രിവാള്‍ മന്ത്രിസഭയിലെ മറ്റ് രണ്ട് മന്ത്രിമാര്‍ കൂടി പിന്നിലാണ്. ആംആദ്മി മന്ത്രിസഭയിലെ ഏറ്റവും വലിയ ജനകീയ മുഖമാണ് സിസോദിയയുടേത്. എഎപിയുടെ ഏറ്റവും സുരക്ഷിതമായ മണ്ഢലമെന്നാണ് പട്പട്ഗഞ്ചിനെ വിലയിരുത്തിയിരുന്നത്. 

58 സീറ്റില്‍ ആം ആദ്മി പാര്‍ട്ടി മുന്നിലാണ്.‌ എന്നാൽ, ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റമില്ല. 12സീറ്റില്‍ മാത്രം ലീഡ്. വോട്ട് വിഹിതം : എഎപി 53.2 ശതമാനം ; ബിജെപി 39.1 ശതമാനം. അതേസമയം, കോണ്‍ഗ്രസിന് ഒരിടത്തും ലീഡില്ല. വോട്ട് വിഹിതം അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ്.  

  

എന്നാൽ, പുറത്തുവരുന്ന ഫലപ്രഖ്യാപനം പൂര്‍ത്തിയാകും വരെ പ്രതീക്ഷ കൈവിടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി പറഞ്ഞു. തോല്‍വി സംഭവിച്ചാല്‍ അതിന്‍റെ ഉത്തരവാദിത്തം തനിക്ക് മാത്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം എന്തായാലും ഉത്തരവാദിത്തം തനിക്കെന്ന് ജെ.പി.നഡ്ഡ പ്രതികരിച്ചു. മോദിയും അമിത് ഷായും നേരിട്ടായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. 

MORE IN DELHI ELECTION 2020
SHOW MORE
Loading...
Loading...