ഡൽഹി പിടിക്കും; 'സിക്സ്ത് സെൻസി'ലൂടെ അറിയുന്നുവെന്ന് ബിജെപി നേതാവ്

tiwari-08
SHARE

ഡൽഹിയിൽ ഇക്കുറി ബിജെപി അധികാരത്തിൽ വരുമെന്ന് ബിജെപി അധ്യക്ഷൻ മനോജ് തിവാരി. തന്റെ ആറാമിന്ദ്രിയം രാവിലെ അങ്ങനെ പറഞ്ഞുവെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഭോജ്പുരി ഗായകനും നടനുമാണ് മനോജ് തിവാരി. ബിജെപി അനുകൂല തരംഗമുണ്ടാകുന്നതിന്റെ സൂചനകൾ തനിക്ക് അനുഭവിക്കാൻ പറ്റുന്നുണ്ടെന്ന് പറഞ്ഞ തിവാരി  പക്ഷേ അദ്ദേഹം മുഖ്യമന്ത്രിയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചില്ല.

സിക്സ്ത് സെൻസിൽ വിശ്വാസമുള്ളവർക്ക് താൻ പറയുന്നത് മനസിലാകുമെന്നും ബിജെപി സർക്കാർ ഡൽഹിയിൽ അധികാരത്തിൽ വരുമെന്ന് ഉറപ്പാണെന്നും അദ്ദേഹം വിശദീകരിച്ചു. 

50 ൽ കൂടുതൽ സീറ്റുകൾ ബിജെപി നേടും. പ്രധാനമന്ത്രി മോദിയുടെ അനുഗ്രഹാശ്ശിസുകളോടെ സർക്കാർ അധികാരത്തിൽ വരുമെന്നും തിവാരി പറയുന്നു. ഏറ്റവും മികച്ച മുഖ്യമന്ത്രിയെ തന്നെ ബിജെപി ഡല്‍ഹിയിലെ ജനങ്ങൾക്ക് നൽകുമെന്നും തിവാരി വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാർഥിയായി ആരെയും ഉയർത്തിക്കാട്ടാതെയാണ് ബിജെപി ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ചൊവ്വാഴ്ചയാണ് ഡല്‍ഹിയിൽ തിരഞ്ഞെടുപ്പ്  ഫലം പ്രഖ്യാപിക്കുക.

MORE IN Delhi Election 2020
SHOW MORE
Loading...
Loading...