ബിജെപിക്ക് മികച്ച ലീഡ് അഞ്ചിടത്ത് മാത്രം; 7 ഇടത്ത് നേരിയ വ്യത്യാസം: ഉദ്വേഗം

aap-bjp02
SHARE

ഡൽഹിയിൽ ബിജെപിക്ക് ആകെ ലീഡ് ചെയ്യുന്ന് 12ല്‍ മികച്ച ലീഡുള്ളത് 5 സീറ്റില്‍ മാത്രം. ഏഴിടത്ത് നേരിയ വ്യത്യാസം മാത്രമാണ്. എഎപിക്ക് ബിജെപിയേക്കാള്‍ 13 ശതമാനം വോട്ട് കൂടുതല്‍ ലഭിച്ചു. എഴുപതില്‍ 58 സീറ്റിലും ആം ആദ്മി പാര്‍ട്ടി മുന്നിലാണ്. എന്നാൽ, തിരിച്ചുവരവ് പ്രതീക്ഷിച്ച ബിജെപിയുടെ ലീഡ് 12 സീറ്റിൽ മാത്രം ഒതുങ്ങി.

ബിജെപിയുടെ വിദ്വേഷരാഷ്ട്രീയത്തെ ഡല്‍ഹി ജനത തോല്‍പ്പിച്ചുവെന്ന് എഎപി നേതാവ് സഞ്ജയ് സിങ്. മോദിയും അമിത് ഷായും ബിജെപി മുഖ്യമന്ത്രിമാരും ഒന്നിച്ചിറങ്ങിയിട്ടും തോറ്റുവെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, എഎപിക്ക് ‍നെഞ്ചിടിപ്പേറ്റി പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കാല്‍ക്കാജിയില്‍ എഎപിയുടെ പ്രമുഖനേതാവ് ആതിഷിയും പിന്നിലാണ്. ഫലം പ്രഖ്യാപിച്ചതിൽ മൂന്നിടത്ത് എഎപിക്ക് ജയം.

അതേസമയം, ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനങ്ങളെന്ന് കോണ്‍ഗ്രസ്. ബിജെപിയുടെ വിഭജനതന്ത്രങ്ങള്‍ തോറ്റതില്‍ സന്തോഷമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒരിടത്തും ലീഡില്ല. ഡൽഹിയിൽ‌ എഎപി വീണ്ടും അധികാരത്തിലേക്ക് എത്തുമെന്ന് അറിയാമായിരുന്നുവെന്ന് കോൺഗ്രസ് ലോകസഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പ്രതികരിച്ചു.  

MORE IN DELHI ELECTION 2020
SHOW MORE
Loading...
Loading...