നില ഏറെ മെച്ചപ്പെടുത്തി ബിജെപി; ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‍ലയില്‍ മുന്നില്‍

bjp-lead
SHARE

ഡൽഹിയിൽ ക്രമാനുകൃതമായി ബിജെപി നില മെച്ചപ്പെടുത്തുന്നു. ആദ്യഘട്ടത്തിൽ എഎപിയായിരുന്നു ഈ മണ്ഡലങ്ങളിൽ മുന്നിട്ട് നിന്നിരുന്നത്. പൗരത്വപ്രതിഷേധം ഏറെ ആളിക്കത്തിയ ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‍ലയില്‍ നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ബിജെപി മുന്നിലാണ്.

ഡൽഹിയിൽ മൂന്നിടത്ത് വോട്ടെണ്ണല്‍ നിര്‍ത്തിയിരുന്നു. ആദര്‍ശ് നഗര്‍, ദേവ്‌ലി, അംബേദ്കര്‍ നഗര്‍ എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ നിർത്തിവച്ചത്.

അതേസമയം, ആദ്യറൗണ്ടില്‍ 50 പിന്നിട്ട ആം ആദ്മിക്ക് നിലവിൽ ലീഡ് നില താഴെപോകുന്ന സ്ഥിതിയാണ്. എന്നാൽ, ബിജെപി 2015ലേക്കാള്‍ മികച്ച നിലയിലാണ്. വെസ്റ്റ് ഡല്‍ഹി, നോര്‍ത്ത് ‍ഡല്‍ഹി മേഖലകളില്‍ ബിജെപി തിരിച്ചുവരവാണ് തുടക്കത്തിലെ ഫലസൂചനകളിൽ കാണാൻ കഴിയുന്നത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കേജ്‍രിവാളിന് ലീഡ് നിലനിർത്തുകയാണ്. പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുന്നിലാണ്.  

MORE IN DELHI ELECTION 2020
SHOW MORE
Loading...
Loading...