ഡല്‍ഹി ഉറപ്പിച്ച് ആം ആദ്മി; പോരാടി ബിജെപി: തറപറ്റി കോൺഗ്രസ്

app-delhi
SHARE

ഡൽഹിയിൽ ആം ആദ്മി പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ച ഉറപ്പിക്കാവുന്ന ലീഡ്. 50 സീറ്റില്‍ ആം ആദ്മി പാര്‍ട്ടി മുന്നില്‍. അതേസമയം, ബിജെപിയുടെ മികച്ച തിരിച്ചുവരവു കൂടിയാണ് ഈ തിരഞ്ഞെടുപ്പ്.വോട്ട് വിഹിതം എഎപി 51.4 ശതമാനമാണ്. ബിജെപിക്ക് 41.1 ശതമാനമാണ്. കോണ്‍ഗ്രസിന് ഒരിടത്തും ലീഡില്ല. വോട്ട് വിഹിതം അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ്. 

കോണ്‍ഗ്രസ് തകര്‍ച്ച പ്രതീക്ഷിച്ചതെന്ന് മാത്യു കുഴൽനാടൻ മനോരമ ന്യൂസിനോട് പ്രതികരിച്ചു. എന്നാൽ, ഡൽഹിയിൽ ചിത്രത്തിലെ ഇല്ലാതെ കോൺഗ്രസ്. ഈ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് കാര്യമായ ചലമുണ്ടാക്കാനായില്ല.15 വർഷം തുടർച്ചയായി ഷീലാ ദീക്ഷിത്തിന്റെ നേതൃത്വത്തിൽ ഡൽഹി ഭരിച്ച പാർട്ടിയാണ് കോൺഗ്രസ്.  

ഡൽഹിയിൽ ക്രമാനുകൃതമായി ബിജെപി നില മെച്ചപ്പെടുത്തുന്നു. ആദ്യഘട്ടത്തിൽ എഎപിയായിരുന്നു ഈ മണ്ഡലങ്ങളിൽ മുന്നിട്ട് നിന്നിരുന്നത്. പൗരത്വപ്രതിഷേധം ഏറെ ആളിക്കത്തിയ ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‍ലയില്‍ നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ബിജെപി മുന്നിലാണ്. 

ഡല്‍ഹിയില്‍ ആം ആദ്മി മുന്നേറ്റം പ്രകടമായി തുടരുമ്പോഴും അണിയറയില്‍ പോരാട്ടം ഇഞ്ചോടിഞ്ചാണ്. 27 മണ്ഡലങ്ങളില്‍ ആയിരത്തില്‍ താഴെയാണ് ലീഡ‌് നിലയെന്ന് റിപ്പോര്‍ട്ട്. ആം ആദ്‍മി പാര്‍ട്ടിയുടെ എല്ലാ മന്ത്രിമാരും ലീഡ് ചെയ്യുന്നു. എന്നാൽ, പുറത്തുവരുന്ന ഫലസൂചനകളിൽ നിരാശയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി. തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇനിയും പ്രതീക്ഷയുണ്ടെന്നും മനോജ് തിവാരി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം എന്തായാലും ഉത്തരവാദിത്തം തനിക്കെന്ന് അദ്ദേഹം പറഞ്ഞു.

ലീഡ് നിലയില്‍ 50 കടന്ന് ആം ആദ്മി പാര്‍ട്ടി നില ഭദ്രമാക്കി തുടരുകയാണ്. അതേസമയം, വെസ്റ്റ് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ‍ഡല്‍ഹി മേഖലകളില്‍ ബിജെപി തിരിച്ചുവരവാണ് കാണാൻ സാധിക്കുന്നത്. ചാന്ദ്നി ചൗക്ക്, ന്യൂഡല്‍ഹി, സൗത്ത് ഡല്‍ഹി മേഖലകളില്‍ എഎപി ആധിപത്യമാണ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കേജ്‍രിവാളിന് ലീഡ് നിലനിർത്തുന്നു.  

MORE IN DELHI ELECTION 2020
SHOW MORE
Loading...
Loading...