2024ല്‍ മോദി vs കെജ്‌‌രിവാള്‍?; രാഷ്ട്രനിര്‍മാണത്തിന് എഎപി; പുതിയ ബാനർ: നീക്കം

bjp-app
SHARE

ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലത്തില്‍ സവിശേഷ പ്രതികരണവുമായി എഎപി. രാഷ്ട്രനിര്‍മാണത്തിന് എഎപി എന്ന ബാനര്‍ പാര്‍ട്ടി ആസ്ഥാനത്ത് ഉയര്‍ത്തി. 2024ല്‍ മോദിക്കെതിരെ കെജ്‌‌രിവാളിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പാര്‍ട്ടിയുടെ ആഗ്രഹത്തിന്‍റെ പ്രതിഫലനമാണ് ഇതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 2024ല്‍ മോദി വേഴ്സസ് കെജ്‌‌രിവാള്‍ എന്ന ബാനറും ഉയര്‍ത്തുന്നുണ്ട്. 

ഈ മട്ടില്‍ നീങ്ങാനാകും പാര്‍ട്ടിയുടെ വരുംകാല പദ്ധതി. പക്ഷേ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്ന് കയറാനുള്ള പാര്‍ട്ടി നീക്കങ്ങള്‍ ഇതുവരെ ഫലം കണ്ടില്ല. 

  

ലീഡ് നിലയില്‍ 50 കടന്ന് ആം ആദ്മി പാര്‍ട്ടി. അതേസമയം, വെസ്റ്റ് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ‍ഡല്‍ഹി മേഖലകളില്‍ ബിജെപി തിരിച്ചുവരവാണ് കാണാൻ സാധിക്കുന്നത്. ചാന്ദ്നി ചൗക്ക്, ന്യൂഡല്‍ഹി, സൗത്ത് ഡല്‍ഹി മേഖലകളില്‍ എഎപി ആധിപത്യമാണ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കേജ്‍രിവാളിന് ലീഡ് നിലനിർത്തുന്നു. പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുന്നിലാണ്. എന്നാൽ, ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖനേതാവ് ആതിഷി മുന്നിലാണ്.

എന്നാൽ, ഡൽഹിയിൽ ചിത്രത്തിലെ ഇല്ലാതെ കോൺഗ്രസ്. ഈ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് കാര്യമായ ചലമുണ്ടാക്കാനായില്ല.15 വർഷം തുടർച്ചയായി ഷീലാ ദീക്ഷിത്തിന്റെ നേതൃത്വത്തിൽ ഡൽഹി ഭരിച്ച പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ, കഴിഞ്ഞ തവണ മൂന്ന് സീറ്റുകളില്‍ മാത്രം വിജയിച്ച ബിജെപി ഇപ്പോള്‍ 19 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഒരു സീറ്റുകളിലും വിജയിക്കാതിരുന്ന കോണ്‍ഗ്രസ് ഇത്തവണ ഒരു സീറ്റില്‍ തുടക്കത്തിൽ ലീഡ് ചെയ്തിരുന്നെങ്കിലും, നിലവിലെ റിപ്പോർട്ട് പ്രകാരം കോണ്‍ഗ്രസ് എങ്ങും ലീഡ് ചെയ്യുന്നില്ല.

ഡൽഹിയിൽ ക്രമാനുകൃതമായി ബിജെപി നില മെച്ചപ്പെടുത്തുന്നു. ആദ്യഘട്ടത്തിൽ എഎപിയായിരുന്നു ഈ മണ്ഡലങ്ങളിൽ മുന്നിട്ട് നിന്നിരുന്നത്. പൗരത്വപ്രതിഷേധം ഏറെ ആളിക്കത്തിയ ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‍ലയില്‍ നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ബിജെപി മുന്നിലാണ്. 

MORE IN DELHI ELECTION 2020
SHOW MORE
Loading...
Loading...