പോളിങ് ബൂത്തിൽ എഎപിക്കാരനെ തല്ലി അൽക്കാ ലാംപ; കരച്ചിൽ, പ്രതിഷേധം

alka-08
SHARE

ചാന്ദ്നീ ചൗക്കിലെ കോൺഗ്രസ് സ്ഥാനാർഥിയും മുൻ എഎപി എംഎൽഎയുമായ അൽക്കാ ലാംപ എഎപി പ്രവർത്തകനെ പോളിങ് ബൂത്തിൽ വച്ച് അടിച്ചു. മകനെ കുറിച്ചുള്ള സംസാരത്തിൽ പ്രകോപിതയായാണ് അൽക്ക ഇയാളെ തല്ലിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

വോട്ടെടുപ്പിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയും അടിയേറ്റ ആളെ സ്ഥലത്തു നിന്നും മാറ്റുകയും ചെയ്തു. എഎപി പ്രവർത്തകനെതിരെ അൽക്ക ഉദ്യോഗസ്ഥരോട് പരാതിപ്പെടുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.

ചാന്ദ്നീ ചൗക്കിലെ എംഎൽഎ ആയിരുന്ന അൽക്ക, അരവിന്ദ് കെജ്​രിവാളുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്നാണ് പാർട്ടി വിട്ട് കോൺഗ്രസിലേക്ക് മടങ്ങിയത്. എഎപിയുടെ പ്രഹ്ലാദ് സിങ് സാഹ്നിയാണ് ഇത്തവണ ചാന്ദ്നി ചൗക്കിൽ അൽക്കയുടെ എതിരാളി. ടാഗോർ ഗാർഡൻ എക്സ്റ്റൻഷനിലെ 161–ാം നമ്പർ ബൂത്തിലാണ് അൽക്ക വോട്ട് ചെയ്തത്.

MORE IN Delhi Election 2020
SHOW MORE
Loading...
Loading...