ഒഖ്​ലയിൽ എഎപിക്ക് വമ്പൻ ജയം; ബിജെപിയില്‍ ഷഹീൻബാഗ് ‘പ്രകമ്പനം’

shaheenbag
SHARE

ഷഹീൻബാഗിലെ ഒഖ്​ല മണ്ഡലത്തിൽ എഎപിയുടെ അമാനുത്തുള്ള ഖാൻ വിജയിച്ചു. എഎപിയെ മുൾമുനയിൽ നിർത്തിയ മണ്ഡലമാണ് ഒഖ്​ല. ലീഡ് നില മാറിമറിഞ്ഞ് ഉദ്വേഗത്തിന്റെ നിമിഷങ്ങളായിരുന്നു എഎപിക്കും, ബിജെപിക്കും. ഒരുഘട്ടത്തിൽ ബിജെപിയുടെ മുന്നേറ്റമായിരുന്നു ഒഖ്​ലയിൽ. പൗരത്വനിയമത്തിനെതിരെ ഷാഹീൻബാഗിൽ വൻ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. 

വോട്ടിങ് മെഷീനില്‍ ബട്ടണമര്‍ത്തുമ്പോള്‍ അതിന്‍റെ പ്രകമ്പനം ഷഹീന്‍ ബാഗില്‍ അറിയണം എന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്ക് ഏറെ വിവാദങ്ങളും ചര്‍ച്ചകളും ഉയര്‍ത്തിയിരുന്നു. 

അതേസമയം, ഡൽഹിയിൽ ബിജെപിക്ക് മികച്ച ലീഡുള്ളത് 5 സീറ്റില്‍ മാത്രം. ഒന്‍പതിടത്ത് നേരിയ വ്യത്യാസം മാത്രമാണ്. എഎപിക്ക് ബിജെപിയേക്കാള്‍ 13 ശതമാനം വോട്ട് കൂടുതല്‍ ലഭിച്ചു. എഴുപതില്‍ 58 സീറ്റിലും ആം ആദ്മി പാര്‍ട്ടി മുന്നിലാണ്. എന്നാൽ, തിരിച്ചുവരവ് പ്രതീക്ഷിച്ച ബിജെപിയുടെ ലീഡ് 12 സീറ്റിൽ മാത്രം ഒതുങ്ങി.

ബിജെപിയുടെ വിദ്വേഷരാഷ്ട്രീയത്തെ ഡല്‍ഹി ജനത തോല്‍പ്പിച്ചുവെന്ന് എഎപി നേതാവ് സഞ്ജയ് സിങ്. മോദിയും അമിത് ഷായും ബിജെപി മുഖ്യമന്ത്രിമാരും ഒന്നിച്ചിറങ്ങിയിട്ടും തോറ്റുവെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, എഎപിക്ക് ‍നെഞ്ചിടിപ്പേറ്റി പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കാല്‍ക്കാജിയില്‍ എഎപിയുടെ പ്രമുഖനേതാവ് ആതിഷിയും പിന്നിലാണ്. ഫലം പ്രഖ്യാപിച്ചതിൽ നാലിടത്ത് എഎപിക്കാണ് ജയം.

MORE IN DELHI ELECTION 2020
SHOW MORE
Loading...
Loading...