ന്യൂനപക്ഷവോട്ടുകൾ ഭിന്നിച്ചില്ല..? പുറത്തുവരുന്ന ആദ്യ സൂചനകൾ ഇങ്ങനെ

vote
SHARE

നിലവിലെ സൂചന പ്രകാരം ന്യൂനപക്ഷവോട്ടുകൾ ആംആദ്മിക്ക് നഷ്ടമായില്ലെന്ന് സൂചന. കോൺഗ്രസിനും ആംആദ്മിക്കുമായി വോട്ടുകൾ വിഘടിക്കുകയാണെങ്കിൽ ബിജെപിക്ക് ഡൽഹിയിൽ വിജയം അനായസം ആയേക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാൽ പുറത്തുവരുന്ന ഫലസൂചനകൾ ആപ്പിന് അനുകൂലമാണ്. പൗരത്വനിയമത്തിനെതിരെ ഷാഹീൻബാഗിൽ വൻ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.

ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യഘട്ടത്തിലാണ്. പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണം കൂടുതലാണ്. 11 മണിയോടെ ചിത്രം വ്യക്തമാകും. തുടക്കത്തില്‍ ആംആദ്മി പാര്‍ട്ടിയാണ് മുന്നില്‍. എങ്കിലും ബിജെപി 2015ലേക്കാള്‍ നില മെച്ചപ്പെടുത്തി പിന്നാലെയുണ്ട്. ഒരിടത്ത് കോണ്‍ഗ്രസും മുന്നിലെത്തി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കേജ്‍രിവാളിന് ലീഡ്. പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുന്നില്‍. 

അധികാരത്തുടര്‍ച്ചയാണ് ആം ആദ്മി പാര്‍ട്ടി ലക്ഷ്യമിടുന്നത്. എക്സിറ്റ് പോളുകളെല്ലാം എഎപിക്ക്  വിജയം പ്രവചിച്ചിരുന്നു.ലോക്സഭ തിരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കാന്‍ ബി.ജെ.പിയും നിലനില്‍പ്പിനായി കോണ്‍ഗ്രസും നടത്തിയ ആവേശകരമായ പോരാട്ടം കൂടിയാണ് കഴിഞ്ഞത്. ഡല്‍ഹി ഭരണം ആരുകൈപ്പിടിയിലൊതുക്കും എന്നത് പതിനൊന്നോടെ വ്യക്തമാവും. 

MORE IN DELHI ELECTION 2020
SHOW MORE
Loading...
Loading...