ക്ഷണിച്ചത് സിപിഎമ്മിലേയ്ക്കല്ല; പങ്കെടുക്കില്ലെന്ന് കെ വി തോമസ് അറിയിച്ചിട്ടില്ല: എം. വി ജയരാജൻ

jayarajan-cpmN
SHARE

കെ.വി തോമസിനെ ക്ഷണിച്ചത് സി പി എമ്മിലേയ്ക്കല്ലെന്ന് എം വി ജയരാജൻ മനോരമ ന്യൂസിനോട്. കോൺഗ്രസുകാരനായ കെ വി തോമസിനെയാണ് സി പി എം സെമിനാറിന് ക്ഷണിച്ചത്. കോൺഗ്രസിന്റെ അഭിപ്രായം പറയാനാണ് ക്ഷണം. സെമിനാറിൽ പങ്കെടുക്കില്ലെന്ന് കെ വി തോമസ് അറിയിച്ചിട്ടില്ല. അതുകൊണ്ടാണ് സെമിനാറിൽ വീണ്ടും പേരുവെച്ചത്. ബി ജെ പിയോട് കോൺഗ്രസിന് പ്രേമമാണ് പറഞ്ഞ ജയരാജൻ സി പി എമ്മിനോടുള്ള വിരോധത്തിന് കാരണമിതാണെന്നും വ്യക്തമാക്കി

MORE IN CPM Party Congress
SHOW MORE