സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിന് തുടക്കം; എസ്ആർപി പതാക ഉയര്‍ത്തി

party-congress-start
SHARE

സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിന് കണ്ണൂരില്‍  തുടക്കമായി. പിബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തി. ബിജെപിയെ തോല്‍പിക്കാന്‍ സിപിഎം അടിത്തറ ശക്തിപ്പെടുത്തണമെന്ന് എസ്ആര്‍പി പറഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും . 811 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കരട് രാഷ്ട്രീയ പ്രമേയ അവതരണവും അതിന്മേലുള്ള ചർച്ചയുമാണ് ആദ്യ ദിനത്തിലെ പ്രധാന അജൻഡ. 

ബിജെപിയെ തോല്‍പിക്കുന്നതില്‍ പ്രായോഗിക സമീപനം വേണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ പറഞ്ഞു. അതിന് എന്ത് ചെയ്യാനാകുമെന്ന് എല്ലാ പാര്‍ട്ടികളും ചിന്തിക്കണം. 

കഴിഞ്ഞ കാലങ്ങളില്‍ ജീവിക്കാതെ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. ബിജെപിയെ തോല്‍പിക്കുക മുഖ്യ ലക്ഷ്യമെന്നും രാജ പറഞ്ഞു . 

MORE IN CPM Party Congress
SHOW MORE