ബിജെപിയെ തോല്‍പിക്കുന്നതില്‍ പ്രായോഗിക സമീപനം വേണം: ഡി.രാജ

d-raja-kannur
SHARE

ബിജെപിയെ തോല്‍പിക്കുന്നതില്‍ പ്രായോഗിക സമീപനം വേണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ പറഞ്ഞു. അതിന് എന്ത് ചെയ്യാനാകുമെന്ന് എല്ലാ പാര്‍ട്ടികളും ചിന്തിക്കണം. 

കഴിഞ്ഞ കാലങ്ങളില്‍ ജീവിക്കാതെ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. ബിജെപിയെ തോല്‍പിക്കുക മുഖ്യ ലക്ഷ്യമെന്നും രാജ പറഞ്ഞു . 

സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിന് കണ്ണൂരില്‍  തുടക്കമായി. പിബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തി. ബിജെപിയെ തോല്‍പിക്കാന്‍ സിപിഎം അടിത്തറ ശക്തിപ്പെടുത്തണമെന്ന് എസ്ആര്‍പി പറഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും . 811 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കരട് രാഷ്ട്രീയ പ്രമേയ അവതരണവും അതിന്മേലുള്ള ചർച്ചയുമാണ് ആദ്യ ദിനത്തിലെ പ്രധാന അജൻഡ. 

MORE IN CPM Party Congress
SHOW MORE