
സിപിഎം സെമിനാറിൽ നിന്ന് കോൺഗ്രസ് നേതാക്കളെ വിലക്കിയത് അപചയമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. കോൺഗ്രസിന് ബിജെപിയുടെ പ്രേതം ബാധിച്ചു. കെ.വി.തോമസും ശശി തരൂരും സെമിനാറുകൾക്ക് വരണമെന്നാണ് പാർട്ടിയുടെ ആഗ്രഹം പിബിയിലെത്താൻ തനിയ്ക്ക് യോഗ്യതയില്ലെന്നും പാർട്ടി ഇപ്പോൾ നൽകിയ ചുമതല തന്നെ വഹിക്കാൻ കഴിയുന്നില്ലെന്നും ജയരാജൻ മനോരമ ന്യൂസിനോട് പറഞ്ഞു.