
സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് പതാക കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ഉയര്‍ന്നു. സംഘാടകസമിതി ചെയര്മാന് മുഖ്യമന്ത്രി പിണറായി വിജയന് പതാക ഉയര്‍ത്തി. ഭരണത്തിന്റെ തണലിൽ സി പി എം പ്രവർത്തകർ ആക്രമിക്കപ്പെട്ടിട്ടും പാർട്ടി തളർന്നില്ലെന്ന് പിണറായി വിജയൻ. കൊലപാതകങ്ങൾക്ക് മുന്നിൽ സിപിഎം മുട്ടുമടക്കിയില്ല. ബംഗാളിലും ത്രിപുരയിലും സി പി എം തിരിച്ചു വരും. നാട് മുന്നോട്ടു പോകാതിരിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു. ബിജെപിക്ക് ഒപ്പമാണ് കോൺഗ്രസും ലീഗും. നാട്ടിൽ വികസനം വേണ്ടെന്നാണ് എം.പി. മാർ പറയുന്നത്. നാടിന്റെ വികസനത്തിന് തടസം നിൽക്കുന്നവർ ശോഷിച്ച് ഇല്ലാതാവുന്നെന്നും പിണറായി പറഞ്ഞു. വിഡിയോ കാണാം: