E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday August 12 2020 01:09 AM IST

Facebook
Twitter
Google Plus
Youtube

ഏറ്റവും പ്രവർത്തന സ്വാതന്ത്ര്യമുള്ളതു കേരളത്തില്‍: ദേവികുളം സബ്കലക്ടർ ശ്രീറാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സിവിൽസർവീസുകാർക്ക് ഏറ്റവും പ്രവർത്തനസ്വാതന്ത്ര്യമുള്ളത് കേരളത്തിലാണെന്ന് ദേവികുളം സബ് കലക്ടർ ശ്രീരാം വെങ്കിട്ടരാമൻ.മനോരമ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  മെരിൻ ജോസഫ് ഐപിഎസ്,കെ സേതുരാമൻ ഐപിഎസ് എന്നിവർ ഡെയർ ടു ഹാപ്പി എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു.

∙മൂന്നാറും സന്തോഷവും

എല്ലാവരും സന്തോഷമാണ് ആഗ്രഹിക്കുന്നത്. നന്നായി ജോലി ചെയ്യണമെന്ന് ആഗ്രഹിച്ചാണ് എല്ലാവരും ജോലിക്കായി വരുന്നത്. എല്ലാ ഉദ്യോഗസ്ഥരുംജോലി ചെയ്യുന്നതിൽ സന്തോഷിക്കുന്നവരാണ്. ഞാൻ മൂന്നാറിൽ ഒരു അധിക നടപടിയിലേക്ക് പോയിട്ടില്ല. ഓരോ സ്ഥലത്തും ഓരോ അവസ്ഥയാണ്. എറണാകുളത്തെ അവസ്ഥയല്ല മൂന്നാറിൽ. എന്റെ ജോലിക്ക് എനിക്ക് സന്തോഷമാണ്.

∙മൂന്നാറിലെ ജോലി കുരിശാണോ

ഇല്ല. നമ്മുടെ മാതാപിതാക്കളും സർക്കാരും പ്രതീക്ഷിക്കുന്നത് ചെയ്യേണ്ട ജോലി ശരിയായി ചെയ്യണമെന്നാണ്.എന്തിന് ആ പ്രവൃത്തി ചെയ്തു എന്ന ചോദ്യം എനിക്ക് നേരിടേണ്ടിവന്നിട്ടില്ല. അത് തെറ്റിദ്ധാരണയാണ്. ഒരുവിരലും എനിക്കുനേരെ ഉയർന്നിട്ടില്ല. ചെയ്യുന്ന ജോലി ചെയ്യുന്നത് കുരിശില്ല.

∙ ജോലി സംബന്ധിച്ച് ഏറ്റുമുട്ടലിലേക്ക് പോകുന്ന സാഹചര്യം

എല്ലാവരും ആഗ്രഹിക്കുന്നത് സമാധാനമുള്ള ജോലിയാണ്. പക്ഷേ ഒരു സർക്കിൾ ഇൻസ്പെക്ടർക്ക് അതിനു സാധിക്കുമോ? ചിലർ സമൂഹത്തിനുവേണ്ടി ചില കാര്യങ്ങൾ ചെയ്യാൻ സമാധാനം നഷ്ടപ്പെടുത്തുന്നു.  ചിലരാകട്ടെ സ്വന്തം സമാധാനം ആഗ്രഹിക്കുന്നു. എനിക്ക് ഡോക്ടറായി തുടർന്നെങ്കിൽ സമാധാനം ലഭിക്കുമായിരുന്നു. ചിലർ സ്വന്തം സമാധാനം നഷ്ടപ്പെടുത്തുമ്പോഴാണ് മറ്റുള്ളവർക്ക് സമാധാനമായി ജീവിക്കാൻ കഴിയുന്നത്.

∙ശ്രീരാമിനെ മാനസിക ആരോഗ്യകേന്ദ്രത്തിലേക്ക് അയക്കണമെന്ന ഭീഷണി

അതിൽ സന്തോഷമേയുള്ളൂ.നമ്മളെപറ്റി നാലുപേർ പറയുമ്പോൾ സന്തോഷമല്ലേ? ഓരോരോ ആളുകൾക്കും അവർക്ക് ഇഷ്ടമുള്ളത് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ കമന്റ് ഞാൻ നെഗറ്റീവായി കാണുന്നില്ല. പോസിറ്റീവായി കാണുന്നു.

∙രാഷ്ട്രീയക്കാർ

രാഷ്ട്രീയകാരന്റെ അനുഭവ സമ്പത്തിനെ നാം അംഗീകരിക്കണം. ഞാൻ മൂന്നാറിൽവന്നിട്ട് പത്തു മാസമേ ആയുള്ളൂ. അവിടെ ജനിച്ചുവളർന്ന രാഷ്ട്രീയ നേതാവിന് എന്നേക്കാൾ കൂടുതൽ മൂന്നാറിനെക്കുറിച്ച് അറിയാൻ കഴിയും. അല്ലെന്നു ഞാൻ പറഞ്ഞാൽ അതു തെറ്റാണ്. ഒറ്റദിവസം കൊണ്ട് മൂന്നാറിനെ നന്നാക്കാമെന്ന വ്യാമോഹം എനിക്കില്ല.

∙കേരളവും ഐഎഎസ് ഓഫീസർമാരും

കേരളം െഎഎഎസുകാർക്ക് പേടിസ്വപ്മാണ്. സിവിൽ സർവീസ് അക്കാദമിയിൽ കേട്ട ഒരു കഥയുണ്ട്. ഒരു വലിയ ക്രമസമാധാന പ്രശ്നം ന‍‌‌ടക്കുന്നു. ഓഫീസർ ഡ്രൈവറോട് വണ്ടിയെടുക്കാൻ പറയുന്നു. എന്നാൽ അഞ്ചുമണി കഴിഞ്ഞെന്നു പറഞ്ഞ ആ ജീവനക്കാരൻ വണ്ടിയുടെ താക്കോൽ മേശപ്പുറത്തേക്ക് ഇട്ടുപോകുകയാണ്. ഇതാണു കഥ. പക്ഷേ ഞാൻ ഇതു വിശ്വസിക്കുന്നില്ല. അത്തരം അനുഭവവുമില്ല.

∙സിനിമ സംവിധാനം ചെയ്യുമോ

അവസരം ഉണ്ടായാൽ. മനസിൽ കഥ എഴുതിതുടങ്ങി

∙ റോൾ മോഡൽ‌

ഇപ്പോൾ ജീവിച്ചിരിക്കുന്ന ആളാണ്. പക്ഷേ ആരാണെന്നു പറയാൻ കഴിയില്ല

∙മൂന്നാർ തലവേദനയാണോ

മൂന്നാറിലെ ജനങ്ങളുടെ പ്രശ്നമാണ് നാം അടുത്തിറിയേണ്ടത്. ടൗണിനെ മാത്രം കേന്ദ്രീകരിച്ചാണ് ഇപ്പോൾ ടൂറിസം നിലനിൽക്കുന്നത്. മറ്റു സ്ഥലങ്ങളിൽ പരിസ്ഥിതിയെ ഹനിക്കുന്നതല്ലാത്ത രീതിയിൽ ടൂറിസം വികസിപ്പിക്കണം. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസിലാക്കണം

∙ഏറ്റവും സന്തോഷം തോന്നുന്നത്

എന്റെ മുന്നിൽ വരുന്ന പ്രശ്നങ്ങൾക്ക് തീർപ്പ് കൽപ്പിക്കാൻ കഴിഞ്ഞാൽ ഞാൻ സന്തോഷവതിയായി. നമ്മുടെ ജോലി നന്നായി ചെയ്യുക എന്നതിലാണ് സന്തോഷം.

∙സിവിൽ സർവീസിൽ വനിതകളോടുള്ള സമീപനത്തെക്കുറിച്ച് മെറിൻ ജോസഫ്

അധികം ഐപിഎസ് വനിതകളില്ല. അതിനാൽ പ്രധാന പദവികളിലെക്കെത്തുന്നവർ കു‌റവാണ്. പദവി കിട്ടിയ അവസരത്തിൽ നന്നായി ശോഭിക്കാൻ വനിതകൾക്ക് കഴിയും,കഴിഞ്ഞിട്ടുണ്ട്. 

∙ഉദ്യോഗസ്ഥൻ എങ്ങനെയാകണമെന്ന് കെ. സേതുരാമൻ ഐപിഎസ് 

ഓരോ ഫയലും ഓരോ ജീവിതമാണ്. അതിനാൽ ഫയലുകൾ വേഗത്തിൽ തീർപ്പാക്കാനാ‌ണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. ശ്രമിക്കേണ്ടത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :