ജയിച്ചിട്ടും ഇടതില്‍ മാണിപ്പോര്; കാനത്തിനെതിരെ തുറന്നടിച്ച് പിണറായി

mani-pinarayi-chengannur
SHARE

ചെങ്ങന്നൂരിലെ മിന്നുംജയത്തിന് പിന്നാലെയും ഇടത് മുന്നണിയില്‍ കെഎം മാണിയെച്ചൊല്ലി അടി. മാണിയില്ലാതെ നേടിയ വിജയമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവന പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും ചൊടിപ്പിച്ചു. 

കാനത്തിന്റെ പ്രതികരണങ്ങള്‍ എല്‍ഡിഎഫിന്‍റെ നന്മയെകരുതിയല്ലെന്ന് പിണറായി വിജയന്‍ തുറന്നടിച്ചു. ആരെയോ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുന്നു ആ വാക്കുകള്‍. മാണി ഇല്ലാതെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് ജയിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാനത്തെ ഓര്‍മിപ്പിച്ചു. അതുകൊണ്ട് കാനം ഇടയ്ക്കിടെ അത് പറയേണ്ടെന്നും  കോടിയേരി പരിഹസിച്ചു. 

സജി ചെറിയാന്റെ വിജയത്തില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ടും ഘടകമായെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. വര്‍ഗീയതയ്ക്കെതിരായ ജനവിധിയാണ് ചെങ്ങന്നൂരിലേതെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. 

ഇതിനിടെ കെ.എം. മാണിയെ തള്ളാതെ സജി ചെറിയാൻ രംഗത്തെത്തി. ചെങ്ങന്നൂരിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും മാണിയുടെ മനസ് തനിക്ക് ഒപ്പമായിരുന്നുവെന്ന് സജി ചെറിയാൻ പറഞ്ഞു. കോൺഗ്രസ് തോൽവി മാണിയുടെ പരാജയമല്ലെന്നും സജി ചെറിയാൻ പറഞ്ഞു. 

MORE IN CHENGANNUR BY ELECTION 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.