ചെങ്ങന്നൂർ: വോട്ടിങ്ങ് യന്ത്രങ്ങൾക്ക് കനത്ത സുരക്ഷ

chengannur-election-2
SHARE

വോട്ടെടുപ്പിന് ശേഷം ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെത്തിച്ച വോട്ടിങ് യന്ത്രങ്ങൾ കനത്ത സുരക്ഷയിൽ സ്റ്റോർ റൂമിലാക്കി സീൽ ചെയ്തു. വ്യാഴാഴ്ച നടക്കുന്ന വോട്ടെണ്ണൽവരെ കേന്ദ്രസേനയുടെയും പൊലീസിന്റെയും കനത്ത സുരക്ഷയിലാണ് യന്ത്രങ്ങൾ സൂക്ഷിക്കുക. പോസ്റ്റൽ ബാലറ്റുകൾ വോട്ടെണ്ണൽ ദിവസം രാവിലെ എട്ടുമണിവരെ സ്വീകരിക്കും.

രാത്രി എട്ടുമണിയോടെയാണ് പോളിങ് അവസാനിച്ചത്. മാന്നാർ കുട്ടംപേരൂർ പത്തൊമ്പതാം നമ്പർ ബൂത്തിൽ വോട്ടിങ് അവസാനിച്ചപ്പോഴും ഉണ്ടായിരുന്ന 60 ലേറെ പേർക്ക് വോട്ട് രേഖപ്പെടുത്താനുള്ള അവസരം നൽകി. പോളിങ് അവസാനിച്ച മുറയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള വോട്ടിങ് യന്ത്രങ്ങളും അനുബന്ധസാമഗ്രികളും  ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക സെന്ററിലേക്ക് എത്തിച്ചു. വോട്ടിങ് സാമഗ്രികൾ തിരിച്ചു വാങ്ങുന്നതിനായി തയ്യാറാക്കിയിരുന്ന 18 കൗണ്ടറുകൾ വഴിയാണ് യന്ത്രങ്ങൾ തിരികെ വാങ്ങിയത്. തുടർന്ന് ഈ യന്ത്രങ്ങൾ 4 സ്റ്റോർ റൂമുകളിൽ ആക്കി സീൽ ചെയ്തു. കേന്ദ്രസേനയ്ക്ക് ആണ് സുരക്ഷാ ചുമതല. ഇതിനുപുറമേ പൊലീസിന്റെ സേവനവും സുരക്ഷയ്ക്കായി ഉപയോഗപ്പെടുത്തും.

വ്യാഴാഴ്ച വോട്ടെണ്ണലിനായി 14 മേശകൾ ആണ് സജ്ജീകരിച്ചിരിക്കുന്നത്. 799 പോസ്റ്റൽ ബാലറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. 31ന് രാവിലെ 8മണി വരെ പോസ്റ്റൽ ബാലറ്റുകൾ സ്വീകരിക്കും. പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണും. ഇതിനുശേഷമാണ് ബാക്കിയുള്ള വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തുക.

MORE IN Chengannur by election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.