ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ വ്യാഴാഴ്ച; ആത്മവിശ്വാസത്തില്‍ മുന്നണികൾ

chengannur-election-t
SHARE

ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ വ്യാഴാഴ്ച. പോളിങ്ങിനു േശഷവും തികഞ്ഞ ആത്മവിശ്വാസത്തില്‍ ചെങ്ങന്നൂരിലെ യുഡിഎഫും എല്‍ഡിഎഫും. കുറഞ്ഞത് അയ്യായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിലുളള വിജയമാണ് ഇടതുവലതു മുന്നണികള്‍ അവകാശപ്പെടുന്നത്.  യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും കണക്കു പുസ്തകങ്ങളില്‍ മൂന്നാം സ്ഥാനമാണ് ബിജെപിക്കെങ്കിലും ,ബിജെപി ക്യാംപ് പ്രതീക്ഷ കൈവിട്ടിട്ടില്ല.

മുളക്കുഴ, ബുധനൂര്‍, ചെറിയനാട്, മാന്നാര്‍‌, ചെന്നിത്തല പഞ്ചായത്തുകളിലാണ് ഇടതുമുന്നണി ലീഡ് പ്രതീക്ഷിക്കുന്നത്. പുലിയൂരും തിരുവന്‍വണ്ടൂരും പാണ്ടനാടും െചങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയിലും യുഡിഎഫിന് ലീഡ് കിട്ടായാലും അതിനെ മറികടക്കാന്‍ മറ്റ് അഞ്ചു പഞ്ചായത്തുകളിലെ വോട്ടിന് കഴിയുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. ശ്രീധരന്‍പിളളയുടെ ജന്‍മനാടായ വെണ്‍മണിയില്‍ ബിജെപിയുമായി ഒപ്പത്തിനൊപ്പമുളള ഫിനിഷിങ്ങാണ് ഇടതുമുന്നണിയുടെ മനസില്‍.  

ഇടതുമുന്നണി സ്ഥാനാര്‍ഥി സജി ചെറിയാന്‍റെ സ്വന്തം പഞ്ചായത്തായ മുളക്കുഴയില്‍ പിന്നില്‍ പോകുമെന്നുറപ്പിക്കുന്നു യുഡിഎഫ്. ചെറിയനാട്ടിലും ബുധനൂരിലും ഇടതുമുന്നണി മുന്നിലായാലും  ഭൂരിപക്ഷം നേര്‍ത്തതാകുമെന്നാണ് കണക്കുകൂട്ടല്‍. മറ്റിടങ്ങളിലെ ലീഡ് കൊണ്ട് ഇത് മറികടക്കാമെന്നും കുറഞ്ഞത് അയ്യായിരം വോട്ടിന് ജയിച്ചു കയറാമെന്നുമുളള പ്രതീക്ഷയാണ് ഐക്യമുന്നണിക്കുളളത്.

ഇടതുവലതു ധാരണ തിരഞ്ഞെടുപ്പില്‍ ഉണ്ടായെന്ന് പോളിങ്ങിനു േശഷം സ്ഥാനാര്‍ഥി തന്നെ ആരോപണമുന്നയിച്ചെങ്കിലും ചെങ്ങന്നൂരിലെ ബിജെപി പ്രതീക്ഷ കൈവിട്ടിട്ടില്ല. തിരുവന്‍വണ്ടൂര്‍, പുലിയൂര്‍, വെണ്‍മണി, ചെറിയനാട് എന്നിവിടങ്ങളില്‍ വ്യക്തമായ മേധാവിത്വവും മറ്റിടങ്ങളില്‍ നിസാര വ്യത്യാസത്തിലെ രണ്ടാം സ്ഥാനവുമാണ് ബിജെപിയുടെ പ്രതീക്ഷ. ജയിച്ചില്ലെങ്കിലും ജയിക്കുന്നവര്‍ക്കു പിന്നില്‍ രണ്ടാമനായിട്ടെങ്കിലും ശ്രീധരന്‍പിളള ഫിനിഷ് ചെയ്യുമെന്ന ആത്മവിശ്വാസവും ബിജെപി ക്യാംപ് പങ്ക് വയ്ക്കുന്നു.

MORE IN Chengannur by election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.