പഴികള്‍ക്കിടയിലും മിന്നുംജയം; പിണറായി സര്‍ക്കാരിന് ഇത് കരുത്തുള്ള പിടിവള്ളി

ldf-chegannur
SHARE

ചെങ്ങന്നൂരിലെ ഇടത് മുന്നണിയുടെ മിന്നുന്ന ജയം, പിണറായി സര്‍ക്കാരിന് ലഭിച്ച രണ്ടാം ജന്‍മദിന സമ്മാനമാണ്. പൊലീസ് അതിക്രമത്തിന്റെയും ദുരഭിമാനകൊലയുടെയും പേരില്‍ സര്‍ക്കാരും മുന്നണിയും പഴികേള്‍ക്കുമ്പോഴാണ്, റെക്കോഡ് ഭൂരിപക്ഷവുമായി സിപിഎം സ്ഥാനാര്‍ഥി സജിചെറിയാന്‍ നിയമസഭയിലേക്കെത്തുന്നത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമുള്ള അംഗീകാരമായാണ് ഇടത് മുന്നണി ഈ വിജയത്തെ ഉയര്‍ത്തിക്കാട്ടുക. 

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ശക്തികേന്ദ്രങ്ങള്‍ പൊളിച്ച് റെക്കോഡ് ഭൂരിപക്ഷത്തോടെയുള്ള സിപിഎം സ്ഥാനാര്‍ഥി സജി ചെറിയാന്റെ വിജയം,  രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ച പിണറായി സര്‍ക്കാരിന് ആത്മവിശ്വസവും ആശ്വാസവും ഒരുപോലെ പകര്‍ന്നുനല്‍കുന്നു. ആവര്‍ത്തിക്കുന്ന പൊലീസ് അതിക്രമം, കസ്റ്റഡി മരണം, ഏറ്റവും ഒടുവില്‍ കോട്ടയത്തെ ദുരഭിമാനക്കൊല ഇവക്കിടയില്‍ ഉത്തരം മുട്ടി നിന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും, ജനഹിതം അനുകൂലമായത് വലിയആത്മവിശ്വാസം പകര്‍ന്നുനല്‍കും.  

ചെങ്ങന്നൂരിലെ ഇടത് തരംഗം ജനമനസ്സ് സര്‍ക്കാരിനൊപ്പമാണെന്ന് തെളിഞ്ഞതിന് ഉദാഹരണമായി ഉയര്‍ത്തിക്കാട്ടാനും സിപിഎമ്മിനും എല്‍ഡിഎഫിനും കഴിയും. ബിജെപി വിരുദ്ധവോട്ടുകള്‍ ഇടത് മുന്നണിയിലേക്ക് തിരിഞ്ഞു എന്ന വിലയിരുത്തലാണുള്ളത്. കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള മേഖലകളില്‍ ഉണ്ടാക്കാനായ ലീഡ് ഇത്തരത്തിലാവും വ്യാഖ്യാനിക്കപ്പെടുക. 

വര്‍ഗ്ഗീയധ്രുവീകരണമെന്ന യുഡിഎഫ് ആരോപണത്തിന് മതേതര വോട്ടുകളുടെ ഏകീകരണം എന്ന മറുപടിനല്‍കാനും ഇടത് മുന്നണിക്കാവും.  അഴിമതിരഹിത ഭരണത്തിനും വികസനത്തിനും ലഭിച്ചഅംഗീകാരമായും സര്‍ക്കാരിന് ഈ വിജയത്തെ കാണിക്കാം. നാലാംതീയതി ആരംഭിക്കുന്ന നിയമസഭാ സമ്മേളത്തിലേക്ക് പ്രതിരോധത്തിലെത്തേണ്ട ഭരണമുന്നണി, ചെങ്ങന്നൂര്‍നല്‍കിയ ഊര്‍ജ്ജത്തിന്റെ ശക്തിയുമായാവും പ്രതിപക്ഷത്തെ നേരിടുക. 

സിപിഎമ്മും ബിജെപിയും പകുത്തെടുത്ത രാഷ്ട്രീയ തട്ടകത്തില്‍ഇടം നഷ്ടപ്പെട്ടോ എന്ന ചോദ്യത്തിനുത്തരം തേടുന്ന പ്രതിപക്ഷത്തിന്, ചെങ്ങന്നൂര്‍നല്‍കുന്നത് പരാജയംമാത്രമല്ല ഭാവിയെക്കുറിച്ചുള്ള വ്യക്തമായ സൂചകങ്ങള്‍കൂടിയാണ്. 

MORE IN CHENGANNUR BY ELECTION 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.