ചെങ്ങന്നൂര്‍ വിധി കാത്ത് കേരളം, വോട്ടെണ്ണല്‍ എട്ടുമുതല്‍

chengannur-election-t
SHARE

ജനവിധിക്ക് കാതോര്‍ത്ത് ചെങ്ങന്നൂരും കേരളവും. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലാണ് വോട്ടെണ്ണല്‍. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുന്നത്.  ആദ്യസൂചനകള്‍ അരമണിക്കൂറിനുള്ളില്‍ ലഭ്യമാകും. വോട്ടെണ്ണലിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ക്രിസ്ത്യൻ കോളജിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്. പോസ്റ്റൽ സമരം നടക്കുന്നതുകൊണ്ട് പോസ്റ്റല്‍ വോട്ടുകള്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിസന്ധിയായേക്കും. ആകെ 799  പോസ്റ്റല്‍വോട്ടുകളില്‍ തിരികെയെത്തിയത് പന്ത്രണ്ട്  സര്‍വീസ് വോട്ടുകള്‍  മാത്രമാണ്. വിജയിയുടെ ഭൂരിപക്ഷം 792 വോട്ടോ അതില്‍ കുറവോ ആണെങ്കില്‍ ഫലം നിയമയുദ്ധത്തിലേക്ക് നീങ്ങിയേക്കും

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.