സജി ചെറിയാന് വോട്ടുറപ്പിക്കാൻ ഇന്നസെന്റിന്റെ നേതൃത്വത്തിൽ റോഡ് ഷോ

innocent-campagin-t
SHARE

ചെങ്ങന്നൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാനെ വിജയിപ്പിക്കനാമെന്നാവശ്യപ്പെട്ട് സിനിമ നടനും എം.പിയുമായ ഇന്നസെന്റിന്റെ നേതൃത്വത്തിൽ റോഡ് ഷോ. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ജനങ്ങൾ സജി ചെറിയാനെ വിജയിപ്പിക്കുമെന്ന് ഇന്നസെന്റ് പറഞ്ഞു. 

രാവിലെ പത്തുമണിയോടെയാണ് ചെങ്ങന്നൂര്‍ ടൗണില്‍ ഇന്നസെന്‍റ് റോഡ് ഷോ തുടങ്ങിയത്. അരൂർ എം.എൽ.എ എ.എം ആരിഫ് അടക്കം നേതാക്കളും നൂറോളം പ്രവർത്തകരും പങ്കെടുത്തു. ഇന്നസെന്റിനെ അടുത്തുകണ്ടതിന്‍റെ ആവേശത്തില്‍ റോഡരുകില്‍ സ്ത്രീകളും കുട്ടികളും  ഒരുമിച്ചുകൂടി. എല്ലാവര്‍ക്കും കൈവീശി അഭിവാദ്യം അര്‍പ്പിച്ച് ഇന്നസെന്‍റ് പക്കാ രാഷ്ട്രീയക്കാരനായി...

ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചതോടെ വ്യക്തമായ രാഷ്ട്രീയ മറുപടി. ഒന്നര മണിക്കൂർ നീണ്ട റോഡ് ഷോയ്ക്ക്  ശേഷം പൊതുസമ്മേളനങ്ങളിലും ഇന്നസെന്റ് പങ്കെടുതു.

MORE IN Chengannur by Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.