ചെങ്ങന്നൂരിലെ എൽഡിഎഫ് ലഘുലേഖയ്ക്കെതിരെ യുഡിഎഫ്; ഇലക്ഷൻ കമ്മിഷനെ സമീപിക്കും

pc-vishnunath
SHARE

ചെങ്ങന്നൂരിലെ എൽ ഡി എഫിന്റെ ലഘുലേഖയ്ക്കെതിരെ യു ഡി എഫ് ഇലക്ഷൻ കമ്മിഷനെ സമീപിക്കുന്നു .യു ഡി എഫിന്റെ വികസന നേട്ടങ്ങൾ സ്വന്തം നേട്ടമായി ഇടതു മുന്നണി പ്രചരിപ്പിക്കുകയാണന്ന് മുൻ എം എൽ എ പി സി വിഷ്ണുനാഥ് ആരോപിച്ചു .പെരുമാറ്റ ചട്ടലംഘനമാണിതെന്നും ഇതിനെതിരെ ശക്തമായ നടപടി വേണമെന്നുമാണ് യു ഡി എഫ് ആവശ്യം.

എൽ ഡി എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ പുറത്തിറക്കിയ ലഘുലേഖയിലെ ഓരോ കാര്യങ്ങളും അക്കമിട്ട് നിരത്തിയാണ് പി.സി വിഷ്ണുനാഥിന്റെ വിമർശനം .വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ല. രണ്ടു വർഷം കെ.കെ രാമചന്ദ്രൻ നായരെ അംഗീകരിക്കാതിരുന്ന സി പി എം നേതാക്കളാണ്  ഇപ്പോൾ അദ്ദേഹത്തിന്റെ മഹത്വം പാടുന്നത് .വി എസും ക കാനവും  മാണിയെ അപമാനിച്ചെന്നും മാണിയുടെ വോട്ട് യു ഡി എഫിന് വേണമെന്നും വിഷ്ണുനാഥ് പറഞ്ഞു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.