പരിഹസിച്ച് ചെന്നിത്തല; 'സജി ചെറിയാനു വേണ്ടി വിഎസ് വെയിലു കൊള്ളേണ്ട'

chennithala-chenganur
SHARE

എൽ ഡി എഫ് സ്ഥാനാർഥി സജി ചെറിയാനു വേണ്ടി വി.എസ് അച്യുതാനന്ദൻ വെറുതെ വെയിലു കൊള്ളേണ്ടന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വി.എസിനെ പാർട്ടി ഇപ്പോഴും വെയിലത്ത് നിർത്തിയിരിക്കുകയാണെന്നും ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ചെന്നിത്തല പരിഹസിച്ചു. 

ഡി.വിജയകുമാറിന് വോട്ടു ചോദിച്ച് ചെങ്ങന്നൂർ ടൗണിൽ ഇറങ്ങിയപ്പോൾ സ്വന്തം പാർട്ടിക്കാരുടെ ആവേശം മാത്രമല്ല എതിർകക്ഷിയിലെ വോട്ടർമാരുടെ നിലപാടും കണ്ടറിഞ്ഞു രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം വി.എസ് നടത്തിയ ആരോപണത്തിനാണ് അതേ ഭാഷയിൽ ചെന്നിത്തല പ്രതികരിച്ചത്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.